ദില്ലിയിലെ ചേരിയില്‍ വന്‍ തീപിടുത്തം; നിരവധി വീടുകള്‍ കത്തിനശിച്ചു

Published : May 26, 2020, 09:02 AM ISTUpdated : May 26, 2020, 09:04 AM IST
ദില്ലിയിലെ ചേരിയില്‍ വന്‍ തീപിടുത്തം; നിരവധി വീടുകള്‍ കത്തിനശിച്ചു

Synopsis

ആളുകള്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് തീപിടുത്തം ഉണ്ടായത്. നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് വീട് നഷ്ടപ്പെട്ടുവെന്ന് അധികൃതര്‍ അറിയിച്ചു.  

ദില്ലി: ദില്ലിയിലെ ചേരിയില്‍ വന്‍ തീപിടുത്തം. സൗത്ത്-ഈസ്റ്റ് ദില്ലിയിലെ തുഗ്ലക്കാബാദ് പ്രദേശത്തെ ചേരിയിലാണ് തീപിടുത്തമുണ്ടായത്. 1200ഓളം വീടുകള്‍ നശിച്ചെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ 12.50നാണ് തീപിടുത്തമുണ്ടായത്. 28 ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ എത്തി മൂന്ന് മണിക്കൂര്‍ പ്രയത്‌നത്തിന് ശേഷമാണ് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയത്.

തീപിടുത്തമുണ്ടായ ഉടനെ ആളുകള്‍ മാറിയതിനാല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ചിലര്‍ക്ക് നിസാര പൊള്ളലേറ്റിട്ടുണ്ട്. രണ്ടേക്കറോളം വരുന്ന ചേരിപ്രദേശം പൂര്‍ണമായി കത്തിനശിച്ചു. ആളുകള്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് തീപിടുത്തം ഉണ്ടായത്. നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് വീട് നഷ്ടപ്പെട്ടുവെന്ന് അധികൃതര്‍ അറിയിച്ചു. നഷ്ടം കണക്കാക്കുകയാണെന്ന് ഡിസിപി രാജേന്ദ്രപ്രസാദ് മീണ പറഞ്ഞു.

ബെവ്ക്യൂ ആപ്പ് വൈകുന്നു: സുന്ദർ പിച്ചെയ്ക്കെതിരെയും മലയാളികളുടെ ട്രോൾ പ്രതിഷേധം
 

PREV
click me!

Recommended Stories

കേന്ദ്രമന്ത്രിയുടെ വിശദീകരണം പാർലമെന്റിൽ, 5.8 ലക്ഷം പേരെ ബാധിച്ചു, 827 കോടി തിരികെ നൽകി, ഇൻഡിഗോക്കെതിരെ നടപടി ഉറപ്പ്
കേസ് പിൻവലിക്കാൻ വരെ അതിജീവിതകളെ പ്രേരിപ്പിക്കുന്നു, നിർണായക നിരീക്ഷണവുമായി സുപ്രീംകോടതി; 'സ്ത്രീവിരുദ്ധ ഉത്തരവുകൾ ആശങ്ക'