
ആഗ്ര: ഉത്തർപ്രദേശിലെ ആഗ്രയില്‍ രാസവസ്തു നിര്‍മ്മാണ ഫാക്ടറിയില്‍ വൻ പൊട്ടിത്തെറി. യുപിയിലെ ആഗ്രയ്ക്ക് സമീപമുള്ള സിക്കന്ദ്രയിലുള്ള രാസവസ്തു നിര്‍മ്മാണ ഫാക്ടറിയില്‍ സ്ഫോടനമുണ്ടായത്. പൊട്ടിത്തെറിയെ തുടർന്ന് വലിയ രീതിയിലാണ് തീ പടർന്നിരിക്കുന്നത്. അഗ്നിശമനസേന സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമിച്ചുവരികയാണ്. സംഭവത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സിക്കന്ദ്ര പൊലീസ് സ്റ്റേഷന് പരിധിയിലാണ് ഈ ഫാക്ടറി സ്ഥിതി ചെയ്യുന്നത്. ആഗ്ര എസ്.പി അടക്കം വന്‍ പൊലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. കിലോമീറ്റര്‍ അകലെ വരെ തീപിടുത്തത്തിന്റെ കറുത്ത പുക കാണാമെന്നാണ് ദൃസാക്ഷികളെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam