
മുപ്പതുകാരിയായ ഒരു അമേരിക്കൻ യുവതിയെ ആളൊഴിഞ്ഞ ഒരിടത്തുവെച്ച് ബലാത്സംഗം ചെയ്യാൻ ശ്രമിച്ച മുപ്പത്തിനാലുകാരനെ പ്രത്യാക്രമണത്തിലൂടെ പരിക്കേൽപ്പിച്ച് പൊലീസിന് കൈമാറി. ക്ഷേത്ര നഗരമായ തിരുവണ്ണാമലൈയിലാണ് സംഭവം.
മാർച്ച് മാസത്തിലാണ് അമേരിക്കയിൽ നിന്ന് ഈ യുവതി തിരുവണ്ണാമലൈ സന്ദർശിക്കാൻ വന്നെത്തിയത്. അവർ അന്നുമുതൽ തിരുവണ്ണാമലൈയിലുള്ള രമണ മഹർഷിയുടെ ആശ്രമവും അരുണാചലേശ്വര ക്ഷേത്രവും കാണാനായി അമേരിക്കയിൽ നിന്ന് അവിടേക്ക് വന്നെത്തിയ ആ യുവതി കൊവിഡ് ലോക്ക് ഡൌൺ തുടങ്ങിയപ്പോൾ ഇവിടെ കുടുങ്ങിപ്പോവുകയായിരുന്നു ഈ യുവതി. അന്നുമുതൽ, ഗിരിവലം സ്ട്രീറ്റിൽ ഒരു വീട് വാടകയ്‌ക്കെടുത്ത് അവിടെയാണ് അവർ തനിച്ച് കഴിഞ്ഞിരുന്നത്.
യുവതി താമസിച്ചിരുന്ന സ്ട്രീറ്റിന്റെ പരിസരത്തെവിടെയോ തന്നെ താമസിക്കുന്ന ഒരാളായിരുന്നു ഈ അക്രമിയും. സ്വന്തം വാടകവീട്ടിനു പുറത്ത് ആ സ്ത്രീ നിൽക്കുമ്പോഴാണ്, കാഷായ വേഷവും രുദ്രാക്ഷമാലയും ഒക്കെ ധരിച്ചുകൊണ്ട് കടന്നുവന്ന ഈ യുവാവ്, അവരെ സ്വന്തം വീട്ടിനുള്ളിലേക്ക് തള്ളിയിട്ട് ബലാത്സംഗം ചെയ്യാൻ ശ്രമിച്ചത്. എന്നാൽ, ആയോധനകലയിൽ ഉന്നത പരിശീലനം നേടിയിട്ടുള്ള ഒരാളാണ് ആ അമേരിക്കൻ യുവതിയെന്നു മാത്രം അയാൾക്ക് അറിയില്ലായിരുന്നു.
തന്നെ പീഡിപ്പിക്കാൻ വേണ്ടി ബലപ്രയോഗം തുടങ്ങിയ അയാളെ കൈവശം സൂക്ഷിച്ചിരുന്ന കത്തിവീശി അവർ പരിക്കേൽപ്പിച്ചു. അതിനു ശേഷം അയാളെ ഇടിച്ചു തറപറ്റിച്ച്, കൂകി വിളിച്ച് ആളെയുംകൂട്ടി അവർ. ബഹളം കേട്ട് ഓടിക്കൂടിയ പ്രദേശവാസികൾ ആദ്യം ആ ക്രിമിനലിനെ മർദ്ദിച്ചു പരിക്കേൽപ്പിച്ചു, ഒപ്പം പൊലീസിലും വിവരമറിയിച്ചു.
പൊലീസ് എത്തി അയാളെ കൂടുതൽ ചോദ്യം ചെയ്തപ്പോൾ അയാളുടെ പേര് മണികണ്ഠനെന്നാണെന്നും, അയാൾ നാമക്കൽ സ്വദേശിയാണെന്നും മനസ്സിലായി. ആ മല്പിടുത്തത്തിനിടെ ചെറിയ പരിക്കുകൾ പറ്റിയ യുവതിയെയും തല്ക്കാലം ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. നാടുചുറ്റി അമ്പലങ്ങളിൽ ദർശനം നടത്തിക്കൊണ്ടിരിക്കുന്ന അയാൾ കഴിഞ്ഞ ആറുമാസമായി തിരുവണ്ണാമലൈയിൽ ആയിരുന്നു കഴിഞ്ഞിരുന്നത്. പൊലീസ് എന്തായാലും യുവതിയുടെ പരാതിയിന്മേൽ ഇയാളെ അറസ്റ്റുചെയ്യുകയും, തുടരന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam