'സൈന്യം മോദിയുടെ കാൽക്കൽ കുമ്പിട്ട് നിൽക്കുന്നു'; ഇന്ത്യൻ ആർമിയെ ഇകഴ്ത്തി മധ്യപ്രദേശ് ഉപമുഖ്യമന്ത്രി, വിവാദം

Published : May 16, 2025, 06:52 PM ISTUpdated : May 17, 2025, 10:53 AM IST
'സൈന്യം മോദിയുടെ കാൽക്കൽ കുമ്പിട്ട് നിൽക്കുന്നു'; ഇന്ത്യൻ ആർമിയെ ഇകഴ്ത്തി മധ്യപ്രദേശ് ഉപമുഖ്യമന്ത്രി, വിവാദം

Synopsis

സംഭവം വിവാദമായതോടെ, താൻ പറഞ്ഞ വാക്കുകൾ വളച്ചൊടിച്ചുവെന്ന് പറഞ്ഞ് ജഗദീഷ് ദേവ്ഡ രംഗത്തെത്തി. രാജ്യം മുഴുവൻ സൈന്യത്തിന് മുമ്പിൽ തലകുമ്പിടുന്നുവെന്നാണ് താൻ ഉദ്ദേശിച്ചതെന്നാണ് ജഗദീഷിന്‍റെ വാദം.

ഭോപ്പാൽ: ഇന്ത്യൻ ആർമിയെ ഇകഴത്തുന്ന പ്രസ്താവനയുമായി മധ്യപ്രദേശ് ഉപമുഖ്യമന്ത്രി. രാജ്യത്തെ സൈന്യവും സൈനികരും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാൽക്കൽ വണങ്ങി നിൽക്കുന്നുവെന്നായിരുന്നു ബിജെപി നേതാവും മധ്യപ്രദേശ് ഉപമുഖ്യമന്ത്രിയുമായ ജഗ്ദീഷ് ദേവ്ഡയുടെ വാക്കുകൾ. സൈന്യത്തെ ഇകഴ്ത്തിയുള്ള മോദി പ്രശംസെക്കെതിരെ രൂക്ഷ വിമർശനമുയർന്നിരിക്കുകയാണ്. മന്ത്രിയുടെ പ്രസ്താവന അത്യന്തം അപലപനീയമാണെന്നും മന്ത്രിക്കെതിരെ സ്വമേധയാ നിയമ നടപടിയെടുക്കണമെന്നും എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ് ആവശ്യപ്പെട്ടു.

ജനം എല്ലാം കാണുന്നുണ്ട്. ബിജെപിയുടെ മുഖസ്തുതി എല്ലാ പരിധികളും ലംഘിച്ചു. യഥാർത്ഥ രാജ്യസ്നേഹികൾക്കിടയിൽ ബിജെപിക്കെതിരായ വികാരം ഉച്ഛസ്ഥായിയിലാണെന്നും അഖിലേഷ് യാദവ് എക്സ് പോസ്റ്റിൽ പറഞ്ഞു. സിവിൽ ഡിഫൻസിൽ പരിശീലനത്തിനെത്തിയ വളന്റിയർമാരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു ജഗദീഷ് ദേവ്ഡയുടെ വിവാദ പരാമർശം.  അതേസമയം പ്രസ്താവന വിവാദമായതോടെ തന്റെ വാക്കുകൾ വളച്ചൊടിച്ചെന്ന് വ്യക്തമാക്കി ജഗ്ദീഷ് ദേവ്ഡ രംഗത്തെത്തിയിട്ടുണ്ട്. 

 കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണവും തിരിച്ചടിയായി രാജ്യം നടത്തിയ ഓപ്പറേഷൻ സിന്ദൂറും പരാമർശിച്ച് സംസാരിക്കുന്നതിനിടെയാണ് സൈന്യം പ്രധാനമന്ത്രിയുടെ കാലുകളിൽ നമസ്കരിക്കുകയാണെന്ന് സദസിനോടായി മന്ത്രി പറഞ്ഞത്. 'പഹൽഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെ പ്രധാനമന്ത്രിയുടെ പ്രതികരണം പ്രശംസനീയമാണ്. അദ്ദേഹത്തോട് നന്ദി പറയാൻ ആഗ്രഹിക്കുന്നു. രാജ്യവും സൈന്യവും സൈനികരും അദ്ദേഹത്തിന്റെ കാൽക്കൽ തലകുമ്പിട്ടുന്നു നിൽക്കുന്നു. രാജ്യം മുഴുവൻ അദ്ദേഹത്തിന്റെ കാൽക്കൽ നമസ്കരിക്കുന്നു'- ജഗ്ദീഷ് ദേവ്ഡ പ്രസംഗത്തിൽ പറഞ്ഞു.

കേണൽ സോഫിയ ഖുറേഷിയെ അപമാനിച്ച് ബിജെപി മന്ത്രി വിജയ് ഷാ നടത്തിയ പരാമർശം വലിയ വിവാദമായിരുന്നു. മന്ത്രിക്കെതിരെ കോടതിയടക്കം രഗത്ത് വന്നതിന്  പിന്നാലെയാണ് രാജ്യത്തെ സൈന്യത്തെ ഒന്നടങ്കം അപമാനിച്ചുകൊണ്ട് മധ്യപ്രദേശ് ഉപമുഖ്യമന്ത്രി രംഗത്തെത്തിയത്. ജഗ്ദീഷ് ദേവ്ഡയുടെ പരാമർശത്തിനെതിരെ കോൺഗ്രസും രൂക്ഷ വിമർശനം നടത്തി.   വിലകുറഞ്ഞതും നാണംകെട്ടതുമായ പ്രസ്താവനയാണ് ഉപമുഖ്യമന്ത്രിയൂടേതെന്ന് കോൺഗ്രസ് ആരോപിച്ചു. സംഭവം വിവാദമായതോടെ, താൻ പറഞ്ഞ വാക്കുകൾ വളച്ചൊടിച്ചുവെന്ന് പറഞ്ഞ് ജഗദീഷ് ദേവ്ഡ രംഗത്തെത്തി. രാജ്യം മുഴുവൻ സൈന്യത്തിന് മുമ്പിൽ തലകുമ്പിടുന്നുവെന്നാണ് താൻ ഉദ്ദേശിച്ചതെന്നാണ് ജഗദീഷിന്‍റെ വാദം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ജർമ്മൻ ദമ്പതികളടക്കം ക്രിസ്ത്യൻ പ്രാർത്ഥനാസംഘം കസ്റ്റഡിയിൽ; നിർബന്ധിത മതപരിവർത്തന പ്രവർത്തനം നടത്തിയെന്ന് രാജസ്ഥാൻ പൊലീസ്
ട്രെയിൻ യാത്ര ദുരന്തമായി; നവദമ്പതികൾക്ക് ദാരുണാന്ത്യം; ബന്ധുവീട്ടിലേക്ക് പോകുംവഴി ആന്ധ്രപ്രദേശിൽ വച്ച് അപകടം