4 വയസുള്ള കുഞ്ഞിന് മുന്നിൽ ഘോര ശബ്ദത്തിൽ പടക്കം പൊട്ടിച്ചു, ചോദ്യം ചെയ്ത വീട്ടുകാർക്ക് മ‍ർദ്ദനം, സ്ത്രീകൾക്ക് പീഡനം, അറസ്റ്റ്

Published : Oct 26, 2025, 06:34 PM IST
firecrackers

Synopsis

ടിന് മുന്നിൽ നിന്ന നാല് വയസുകാരന്റെ തൊട്ട് മുന്നിൽ വച്ച് വലിയ ശബ്ദത്തോട് കൂടി പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കം

കൊൽക്കത്ത: കൊച്ച് കുഞ്ഞിന് തൊട്ടുമുന്നിൽ വച്ച് പടക്കം ചോദ്യം ചെയ്തത് പ്രകോപനമായി വീട്ടിലേക്ക് അതിക്രമിച്ച് ഏഴംഗ കുടുംബത്തെ ആക്രമിച്ച് യുവാക്കൾ. കൊൽക്കത്തയിലെ ടോളിഗഞ്ച് റോഡിൽ വെള്ളിയാഴ്ചയാണ് സംഭവം. വീടിന് മുന്നിൽ നിന്ന നാല് വയസുകാരന്റെ തൊട്ട് മുന്നിൽ വച്ച് വലിയ ശബ്ദത്തോട് കൂടി പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. കുട്ടി ഭയന്ന് നിലവിളിച്ചതോടെ വീട്ടിലുണ്ടായിരുന്ന സ്ത്രീകൾ അൽപം മാറി പടക്കം പൊട്ടിക്കാമോയെന്ന് ആവശ്യപ്പെട്ടതാണ് പ്രകോപനമായത്. ഇരുകൂട്ടരും തമ്മിൽ വാക്കേറ്റമായതോടെ വീട്ടിൽ നിന്ന് ഗൃഹനാഥനും പുറത്തെത്തി. സംഭവം ഇയാളും ചോദ്യം ചെയ്തതോടെയാണ് 14ഓളം പേരടങ്ങുന്ന സംഘം വീട്ടിലേക്ക് ഇടിച്ച് കയറുകയായിരുന്നു.

അക്രമി സംഘം വീട്ടിലെ ഫർണിച്ചർ അടക്കമുള്ളവ അടിച്ച് നശിപ്പിക്കുകയും വീട്ടിലുണ്ടായിരുന്ന അംഗങ്ങളെ ആക്രമിക്കുകയും ചെയ്തു. കുട്ടിയുടെ അമ്മയേയും സഹോദര ഭാര്യയേയും പീഡിപ്പിക്കാനും അക്രമി സംഘം ശ്രമിച്ചതായാണ് പരാതി. തുടർച്ചയായി കൊൽക്കത്തയിൽ നടക്കുന്ന അക്രമ സംഭവങ്ങളിൽ ഒടുവിലത്തേതാണ് ഇത്. വെള്ളിയാഴ്ചത്തെ ആക്രമണം അടക്കം 12 ആക്രമണ സംഭവങ്ങളാണ് കാളി പൂജയിലെ വിഗ്രഹ നിമഞ്ജനവുമായി ബന്ധപ്പെട്ട് കൊൽക്കത്തയിൽ നടന്നതെന്നാണ് പൊലീസ് വിശദമാക്കുന്നത്. സംഭവത്തിൽ പ്രതികളെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടിയെങ്കിലും പൊലീസ് സഹായം ആവശ്യപ്പെട്ടപ്പോൾ ഉണ്ടായില്ലെന്ന പരാതിയാണ് ആക്രമണത്തിന് ഇരയായവർക്കുള്ളത്.

കാളി പൂജയ്ക്ക് ശേഷം വിഗ്രഹം നിമഞ്ജനം ചെയ്യാനുള്ള ഘോഷയാത്രക്കിടെയാണ് അക്രമം 

വീട്ടിലേക്ക് ആളുകൾ ഇരച്ച് കയറി സ്ത്രീകളെ അടക്കം ആക്രമിച്ചതോടെ പൊലീസിനെ വിളിച്ചെങ്കിലും സഹായം എത്തിയില്ല. പിന്നാലെ മേഖലയിലെ ദക്ഷിണ കൊൽക്കത്ത എംപി മാല റോയിയെ ഫോണിൽ വിളിച്ച് സഹായം ആവശ്യപ്പെട്ടതോടെയാണ് പൊലീസ് സംഭവ സ്ഥലത്ത് എത്തിയത്. ഉടൻ തന്നെ സംഭവ സ്ഥലത്ത് എത്തിയ എംപി അക്രമികളിൽ ചിലരെ പിടിച്ച് വച്ച് പൊലീസിന് കൈമാറുകയായിരുന്നു. ഒരു മേഖലയിൽ താമസിക്കുന്നവരാണ് ആക്രമിച്ചതെന്നും, അക്രമിച്ചവരിൽ പരിചയക്കാരുണ്ടെന്നുമാണ് ഇരകൾ പൊലീസിന് മൊഴി നൽകിയിട്ടുള്ളത്. വീട്ടിലേക്കെത്തിയ അക്രമി സംഘം മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്നുവെന്നും കുടുംബം വിശദമാക്കുന്നത്. എന്നാൽ മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമായതെന്നാണ് സഷൻ കാളി പൂജ സംഘാടകർ വിശദമാക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കോടതിയെ വിഡ്ഢിയാക്കാൻ നോക്കുന്നോ? കേന്ദ്ര സർക്കാരിന് പിഴയിട്ട് സുപ്രീം കോടതി; ജേക്കബ് തോമസ് പ്രതിയായ ഡ്രജ്ജർ അഴിമതി കേസിൽ തെറ്റായ വിവരം നൽകി
സിദ്ധരാമയ്യ കണ്ണുരുട്ടി, പിന്നാലെ സസ്പെൻഷൻ; ഓഫിസ് മുറിയിൽ സ്ത്രീകൾക്ക് മുന്നിൽ 'സ്വയം മറന്ന' ഡിജിപി കുരുക്കിൽ