കുരങ്ങുകൾ കൂട്ടത്തോടെ വളഞ്ഞു, പരിഭ്രാന്തയായ യുവതി മലമുകളിൽനിന്ന് വീണ് മരിച്ചു; അപകടം ഭർത്താവിൻ്റെ കണ്മുന്നിൽ

Published : Jun 27, 2026, 11:29 AM IST
tamilnadu monkey attack

Synopsis

ഒരുമാസം മുൻപ് വിവാഹിതയായ അനിതയും ഭർത്താവ് സുരേഷും ക്ഷേത്രദർശനത്തിനായാണ് കഴുകമലൈയിലെത്തിയത്. പ്രധാനക്ഷേത്രത്തിലെ ദർശനം കഴിഞ്ഞശേഷം നവദമ്പതിമാർ സമീപത്തെ മലമുകളിലെ മറ്റൊരു ക്ഷേത്രത്തിലേക്ക് പോയി. ഇവിടെവെച്ച് കുരങ്ങുകൾക്ക് പഴങ്ങൾ നൽകി.

തൂത്തുക്കുടി: കുരങ്ങുകൾ കൂട്ടത്തോടെ വളഞ്ഞതിന് പിന്നാലെ പരിഭ്രാന്തയായ യുവതി മലമുകളിൽനിന്ന് വീണ് മരിച്ചു. തമിഴ്നാട് തൂത്തുക്കുടി സൗത്ത് തിട്ടാങ്കുളം സ്വദേശി അനിത(24)യാണ് മരിച്ചത്. ശനിയാഴ്ച തൂത്തുക്കുടിയിലെ കഴുകുമലൈയിലെ ക്ഷേത്രപരിസരത്താണ് സംഭവം.

ഒരുമാസം മുൻപ് വിവാഹിതരായ അനിതയും ഭർത്താവ് സുരേഷും ക്ഷേത്രദർശനത്തിനായാണ് കഴുകുമലൈയിലെത്തിയത്. പ്രധാനക്ഷേത്രത്തിലെ ദർശനം കഴിഞ്ഞശേഷം നവദമ്പതിമാർ സമീപത്തെ മലമുകളിലെ മറ്റൊരു ക്ഷേത്രത്തിലേക്ക് പോയി. ഇവിടെവെച്ച് കുരങ്ങുകൾക്ക് പഴങ്ങൾ നൽകി. ഇതിനിടെ കുരങ്ങുകൾ കൂട്ടത്തോടെയെത്തി ദമ്പതിമാരെ വളയുകയും പരിഭ്രാന്തയായ യുവതി കാൽതെന്നി മലമുകളിൽനിന്ന് താഴേക്ക് വീഴുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. ഭർത്താവിന്റെ കണ്മുന്നിലായിരുന്നു അപകടം. പിന്നാലെ ഭർത്താവ് സുരേഷ് അനിതയ്ക്കരികെ ഓടിയെത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു. ഭാര്യയുടെ മൃതദേഹത്തിനരികെയിരുന്ന് പൊട്ടിക്കരയുന്ന സുരേഷിന്റെ ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുന്നുണ്ട്.

വിദേശത്ത് ജോലിചെയ്യുന്ന സുരേഷും അനിതയും ഒരുമാസം മുൻപാണ് വിവാഹിതരായത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃത​ദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ടിവികെ മന്ത്രിയുടെ ഐപിഎൽ സ്റ്റേഡിയത്തിലെ വീഡിയോ വൈറൽ, ലഹരി ഉപയോഗിച്ചതെന്ന് ആരോപണം; ചുമയ്ക്കുള്ള മരുന്നെന്ന് വിശദീകരണം
ബെംഗളൂരു ഇലക്ട്രോണിക് സിറ്റിയിൽ മലയാളികളുടെ അഴിഞ്ഞാട്ടം; ബിഎംടിസി റിട്ട. കണ്ടക്ടറെ കത്തികൊണ്ട് കുത്തി, നാട്ടുകാർക്ക് നേരെയും ആക്രമണം; 2 പേർ പിടിയിൽ