ഉമർ നബിക്ക് തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധം, വൈറ്റ് കോളർ ഭീകര സംഘത്തെ നിയന്ത്രിച്ചത് മൂന്നുപേർ; ചെങ്കോട്ട സ്ഫോടനത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

Published : Nov 23, 2025, 12:30 PM IST
Delhi Blast-more detailes

Synopsis

ചെങ്കോട്ട സ്‌ഫോടനക്കേസിലെ മുഖ്യപ്രതി ഭീകരൻ ഉമർ നബി മറ്റ് തീവ്രവാദ ഗ്രൂപ്പുകളുമായും ബന്ധം പുലർത്തിയതായി എൻഐഐ

ദില്ലി: ചെങ്കോട്ട സ്‌ഫോടനക്കേസിലെ മുഖ്യപ്രതി ഭീകരൻ ഉമർ നബി മറ്റ് തീവ്രവാദ ഗ്രൂപ്പുകളുമായും ബന്ധം പുലർത്തിയതായി എൻഐഐ. കശ്മീരിൽ എത്തിയ ഉമർ അൽ ഖ്വയ്ദയടക്കം ഗ്രൂപ്പുകളുമായി ചർച്ച നടത്തിയെന്നാണ് കണ്ടെത്തൽ. ഇതിനിടെ വൈറ്റ് കോളർ ഭീകര സംഘത്തെ നിയന്ത്രിച്ചത് മൂന്നുപേരാണെന്ന് എൻഐഎ കണ്ടെത്തിയിട്ടുണ്ട്.. പാക്കിസ്ഥാനിലേക്കും അഫ്ഗാനിസ്ഥാനിലേക്കും നീളുന്നതാണ് ഈ കണ്ണികളെന്ന് ഏജൻസി വൃത്തങ്ങൾ വ്യക്തമാക്കി. സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളിൽ നിന്ന് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഇന്ത്യയിലെ പ്രധാനനഗരങ്ങളിൽ ആക്രമണത്തിനുള്ളപദ്ധതിയുടെ ഭാഗമായി പാക് ചാരസംഘടനയുമായും ഇടപെടൽ നടത്തി എന്നാണ് റിപ്പോർട്ടുകൾ.

കശ്മീരിലെ ഖ്വാസിഗുണ്ടിൽ ഒക്ടോബർ 18 നാണ് മറ്റുഗ്രൂപ്പുകളുമായി നബി ചർച്ച നടത്തിയത് എന്നാണ് കണ്ടെത്തൽ. അൻസർ ഗസ്വതുൽ ഹിന്ദ് എന്ന പേരിലാണ് ആക്രമണ ഗ്രൂപ്പ് സ്വയം വിശേഷിപ്പിച്ചിരുന്നതെന്നും എൻഐഎ വ്യക്തമാക്കുന്നു. ഇതിനിടെ ഭീകരസംഘവുമായി ബന്ധപ്പെട്ട് കണ്ണികൾ പാക്കിസ്ഥാനിലേക്കും അഫ്ഗാനിലേക്കും നീളുകയാണ്. പ്രതികളുടെ മൊബൽ അടക്കം ഇലക്ട്രോണിക്ക് ഉപകരണങ്ങൾ പരിശോധിച്ചതോടെയാണ് ഇതിനായുള്ള തെളിവുകൾ ലഭിച്ചത്. ഉഗാസ എന്ന പേരിൽ അറിയപ്പെടുന്ന ഭീകരൻ അല്ലാതെ മറ്റു രണ്ടു പേരുമായിട്ടും ഈ സംഘം ഇടപെടൽ നടത്തി. ഫൈസൽ ബട്ട്, ഹാഷിം എന്നിവരുമായിട്ടാണ് ഭീകരസംഘം ബന്ധപ്പെട്ടിരുന്നത്. ഇതിൽ ഫൈസലിനെയാണ് ഐഎസ്ഐ ഏജന്‍റ് എന്ന് സംശയിക്കുന്നത്. ഉഗാസയുടെ നിലവിലെ സാന്നിധ്യം അഫ്ഗാനിസ്ഥാനിൽ എന്ന് അന്വേഷണം ഏജൻസികണ്ടെത്തിയിട്ടുണ്ട്.

എന്നാൽ ഹാഷിമിനെ സംബന്ധിച്ച് വ്യക്തമായ സൂചനയില്ല. ഫരീദാബാദ് ഭീകരസംഘത്തിലെ മറ്റ് അംഗങ്ങളുമായി പ്രത്യയശാസ്ത്രം, സാമ്പത്തിക സ്രോതസ്സുകൾ, ആക്രമണം നടപ്പിലാക്കേണ്ട രീതി എന്നിവ സംബന്ധിച്ച് ഉമർ നബിക്ക് തർക്കമുണ്ടായിരുന്നു എന്ന് അറസ്റ്റിലായി മുസമ്മിൽ മൊഴി നൽകിയിട്ടുണ്ട്. ഇതിനിടെ സ്ഫോടനവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഇലക്ട്രീഷ്യനും അറസ്റ്റിലായി. പുൽവാമ സ്വദേശിയായ തുഫൈൽ നിയാസ് ഭട്ട് ആണ് അറസ്റ്റിലായത്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇവിടെ മാത്രമല്ല തമിഴ്നാട്ടിലും ഉടക്കിട്ട് ​ഗവർണർ; ദേശീയ​ഗാനത്തെ ഉൾപ്പെടുത്തിയില്ലെന്ന് ആരോപിച്ച് നയപ്രഖ്യാപനം വായിക്കാതെ സഭ വിട്ടു
'കസബ് പോലും ചെയ്തിട്ടില്ല'; മനേക ​ഗാന്ധിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം, ഇക്കാര്യത്തില്‍ അവർ എന്തു ചെയ്തു?