ബൈക്ക് തുണിക്കടയിലേക്ക് ഇടിച്ചുകയറി; പിന്നെ സംഭവിച്ചത് -വീഡിയോ

Web Desk   | stockphoto
Published : Nov 11, 2021, 06:29 AM IST
ബൈക്ക് തുണിക്കടയിലേക്ക് ഇടിച്ചുകയറി; പിന്നെ സംഭവിച്ചത് -വീഡിയോ

Synopsis

തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം എന്നാണ് വീഡിയോയിലെ ടൈം കോഡ് നല്‍കുന്ന സൂചന. 

ഹൈദരബാദ്: നിയന്ത്രണം നഷ്ടമായ മോട്ടോര്‍ സൈക്കിള്‍ (Motorcycle) തുണിക്കടയിലേക്ക് (Clothing Store) ഇടിച്ചുകയറി. കടയിലെ ജീവനക്കാരും വാഹനം ഒടിച്ചയാളും അത്ഭുതകരമായി രക്ഷപ്പെട്ടു. തെലങ്കാനയിലെ (Telangana) ഖമ്മം ജില്ലയിലാണ് സംഭവം നടന്നത്. ഇതിന്‍റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍  വൈറലാണ് (Social Media Viral). കടയില്‍ സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ ഇപ്പോള്‍ വൈറലായി പ്രചരിക്കുന്നത്.

തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം എന്നാണ് വീഡിയോയിലെ ടൈം കോഡ് നല്‍കുന്ന സൂചന. രവിച്ചേട്ടു ബസാറിലെ തുണക്കടയിലേക്കാണ് ഇരുചക്ര വാഹനം ഇടിച്ചുകയറിയത്. കടയ്ക്കുള്ളില്‍ സംസാരിച്ചുനിന് നാലുപേര്‍ക്കിടയിലേക്കാണ് ബൈക്ക് ഇടിച്ചുകയറിയത്. എന്നാല്‍ ഇവര്‍ക്കൊന്നും പരിക്ക് പറ്റിയില്ല. 

ഇടിയുടെ ആഘാതത്തില്‍ ബൈക്ക് ഓടിച്ചയാള്‍ കടയും കൌണ്ടറിലേക്ക് തെറിച്ചുവീഴുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍ ഇയാള്‍ക്ക് കാര്യമായി ഒന്നും സംഭവിച്ചിട്ടില്ല. അപകടത്തിന് ശേഷം ഇയാള്‍ എഴുന്നേറ്റ് വരുന്ന ദൃശ്യവും വീഡിയോയില്‍ കാണാം. വാഹനത്തിന്‍റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമാക്കിയത്. അപകടത്തില്‍ പൊലീസ് കേസ് എടുത്തിട്ടുണ്ട്. അപകടം ഉണ്ടാക്കിയ ബജാജ് പള്‍സര്‍ മോട്ടോര്‍ സൈക്കിള്‍ പൊലീസ് പിടിച്ചെടുത്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഹൃദയഭേദകം! ക്ലോസറ്റിൽ ബ്ലോക്ക്, പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ഒരു കുഞ്ഞു കൈ; ഭോപ്പാലിൽ ആശുപത്രിയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി
നാവിക സേന ആസ്ഥാനത്തിനടുത്ത് പരിക്കേറ്റ നിലയിൽ കടൽകാക്ക; പരിശോധനയിൽ ശരീരത്തിൽ ജിപിഎസ്, വനംവകുപ്പിന് കൈമാറി