നബി വിരുദ്ധ പരാമർശം ; യുപിയിൽ വീണ്ടും പൊളിക്കൽ നടപടി; പ്രയാഗ് രാജിൽ 30ഉം ഷഹാൻപൂരിൽ 10പേർക്കും നോട്ടീസ്

By Web TeamFirst Published Jun 27, 2022, 8:52 AM IST
Highlights

എ ഐ എം ഐ എം നേതാവ് ഉൾപ്പെടെ  സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ പ്രതികളായവർക്കാണ് നോട്ടീസ് നൽകിയത്

ദില്ലി: നബി വിരുദ്ധ പരാമർശത്തെ ചൊല്ലിയുള്ള സംഘർഷത്തെ തുടർന്ന് യു പിയിൽ(up) വീണ്ടും പൊളിക്കൽ (demolotion)നടപടിക്കായി അധികൃതർ . പ്രയാഗ് രാജിൽ മുപ്പത് പേർക്കും ,ഷഹാൻപൂരിൽ 10 പേർക്കും നോട്ടീസ് നൽകി. എ ഐ എം ഐ എം നേതാവ് ഉൾപ്പെടെ  സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ പ്രതികളായവർക്കാണ് നോട്ടീസ് നൽകിയത്.

'അ​ഗ്നിപഥ് പ്രതിഷേധക്കാരുടെ വീട് ബുൾഡോസർ ഉപയോ​ഗിച്ച് തകർക്കുമോ'; ചോദ്യവുമായി ഒവൈസി

ദില്ലി: സൈനിക റിക്രൂട്ട്‌മെന്റ് പദ്ധതിയായ അഗ്‌നിപഥിനെതിരായ പ്രതിഷേധം ശക്തമായിരിക്കെ കേന്ദ്ര സർക്കാറിനോട് ചോദ്യവുമായി എംപി അസദുദ്ദീൻ ഒവൈസി. എത്ര സമരക്കാരുടെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് തകർക്കുമെന്ന് ഒവൈസി ചോദിച്ചു. മുഹമ്മദ് നബിയെ കുറിച്ച് സസ്‌പെൻഡ് ചെയ്യപ്പെട്ട ബിജെപി നേതാവ് നൂപുർ ശർമ്മയുടെ പരാമർശത്തിനെതിരെ പ്രതിഷേധവുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായവർക്കെതിരെ വീട് തകർക്കുന്ന നടപടിയുടെ പശ്ചാത്തലത്തിലാണ് എഐഎംഐഎം നേതാവ് ഒവൈസിയുടെ പരാമർശം.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തെറ്റായ തീരുമാനം കാരണം യുവാക്കൾ തെരുവിലിറങ്ങിയിരിക്കുകയാണ്. എത്ര പ്രതിഷേധക്കാരുടെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് തകർക്കും. ആരുടേയും വീട് പൊളിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നില്ല. അ​ഗ്നിപഥിനെതിരെയുള്ള പ്രതിഷേധക്കാർ കുട്ടികളെപ്പോലെയാണെന്നും അവർക്ക് ഉപദേശം നൽകണമെന്നുമാണ് യുപിയിലെ മുതിർന്ന ഉദ്യോ​ഗസ്ഥൻ പറഞ്ഞത്. എന്തേ മുസ്ലീങ്ങൾ നിങ്ങളുടെ കുട്ടികളല്ലേ? ഞങ്ങളും ഈ രാജ്യത്തിന്റെ മക്കളാണ്. നിങ്ങൾ ഞങ്ങളോട് സംസാരിക്കൂ. കഴിഞ്ഞ വെള്ളിയാഴ്ച നിങ്ങൾ ഞങ്ങളോട് സംസാരിക്കേണ്ടതായിരുന്നു-ഒവൈസി പറഞ്ഞു.  

കഴിഞ്ഞ ജുമുഅ നമസ്‌കാരത്തിന് ശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവാചകനെ കുറിച്ചുള്ള പരാമർശത്തിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു.  പ്രയാഗ്‌രാജിൽ നടന്ന അക്രമത്തിലെ മുഖ്യപ്രതി ജാവേദ് മുഹമ്മദിന്റെ വീട് തകർത്തതിനെ കുറിച്ച് ഒവൈസി പരാമർശിച്ചു. ജെഎൻയു വിദ്യാർത്ഥി നേതാവ് അഫ്രിൻ ഫാത്തിമയുടെ പിതാവാണ് ജാവേദ് മുഹമ്മദ്. അഫ്രീൻ ഫാത്തിമയുടെ വീട് തകർത്തു. എന്തിന്? അവന്റെ അച്ഛൻ ഒരു പ്രകടനത്തിൽ പങ്കെടുത്തതാണ് കാരണം. സ്വാഭാവിക നീതിയുടെ തത്വം ഭരണഘടനയുടെ അടിസ്ഥാന ഭാഗമാണ്. കോടതിക്ക് അവരെ ശിക്ഷിക്കാം. പക്ഷേ ഭാര്യയെയും മകളെയും അല്ല ശിക്ഷിക്കേണ്ടത്. ഇതാണോ നിങ്ങളുടെ നീതിയെന്നും ഒവൈസി ചോദിച്ചു.

പ്രവാചകനെ നിന്ദിച്ച നൂപുർ ശർമ്മയെ അറസ്റ്റ് ചെയ്യുകയും അവർക്കെതിരെ ഇന്ത്യൻ നിയമമനുസരിച്ച് നടപടിയെടുക്കുകയും വേണം. ഭരണഘടനാ പ്രകാരമുള്ള നടപടിയാണ് ഞങ്ങൾ ആവശ്യപ്പെട്ടത്. വരുന്ന ആറ്-ഏഴ് മാസത്തിനുള്ളിൽ നൂപുർ ശർമ്മ വലിയ നേതാവാകുമെന്ന് എനിക്കറിയാം. നൂപുർ ശർമ്മയെ ദില്ലി മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. 

click me!