ഇന്ത്യന്‍ രാഷ്ട്രപതിക്ക് ഉള്ള അധികാരങ്ങള്‍ എന്തെല്ലാം ?

By Web TeamFirst Published Jun 27, 2022, 8:22 AM IST
Highlights

എക്സിക്യൂട്ടീവ്, ലെജിസ്ലേറ്റീവ്, എമർജൻസി, ഡിപ്ലോമാറ്റിക്, ജുഡീഷ്യൽ, മിലിട്ടറി എന്നീ മേഖലകളില്‍ എല്ലാം ഇന്ത്യന്‍  രാഷ്ട്രപതിക്ക് അധികാരങ്ങളുണ്ട്.

എക്സിക്യൂട്ടീവ്, ലെജിസ്ലേറ്റീവ്, എമർജൻസി, ഡിപ്ലോമാറ്റിക്, ജുഡീഷ്യൽ, മിലിട്ടറി എന്നീ മേഖലകളില്‍ എല്ലാം ഇന്ത്യന്‍  രാഷ്ട്രപതിക്ക് അധികാരങ്ങളുണ്ട്.

എക്സിക്യൂട്ടീവ് അധികാരങ്ങൾ

രാജ്യത്തിന്‍റെ എല്ലാ എക്സിക്യൂട്ടീവ് അധികാരങ്ങളും രാഷ്ട്രപതിയില്‍ നിക്ഷിപ്തമായിരിക്കും. ഈ അധികാരങ്ങൾ ഇന്ത്യൻ ഭരണഘടനയ്ക്ക് അനുസൃതമായി അദ്ദേഹം വിനിയോഗിക്കാം. പ്രധാനമന്ത്രിയെയും മന്ത്രിസഭയെയും നിയമിക്കുന്നത് രാഷ്ട്രപതിയാണ്. ഇന്ത്യയിലെ അറ്റോർണി ജനറലിനെയും കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിനെയും നിയമിക്കുന്നതിനു പുറമേ, സംസ്ഥാനങ്ങളിലെ സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്ജിമാരെയും നിയമിക്കുന്നതിന്‍റെ എക്സിക്യൂട്ടീവ് അധികാരം ഇദ്ദേഹത്തിനാണ്. ഒരു കുറ്റവാളിക്ക് വിധിച്ച വധശിക്ഷ മാപ്പ് നൽകാനും രാഷ്ട്രപതിക്ക് അധികാരമുണ്ട്.

അടിയന്തര അധികാരങ്ങൾ

ദേശീയ, സംസ്ഥാന, സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ പ്രസിഡന്‍റിന് അധികാരം ഉണ്ട്. രാജ്യത്ത് യുദ്ധം, ബാഹ്യ ആക്രമണം അല്ലെങ്കിൽ സായുധ കലാപം എന്നിവയുടെ അടിസ്ഥാനത്തിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള അധികാരം പ്രസിഡന്‍റിനാണ്. പ്രഖ്യാപനം പാർലമെന്റ് അംഗീകരിച്ചതിന് ശേഷം കാബിനറ്റ് മന്ത്രിമാരുടെ രേഖാമൂലമുള്ള അഭ്യർത്ഥന പ്രകാരം പ്രസിഡന്‍റിന് ചെയ്യാം. ഭരണഘടനാപരമായി പ്രവർത്തിക്കുന്നതിൽ പരാജയപ്പെട്ടാൽ സംസ്ഥാനത്ത് അടിയന്തരാവസ്ഥ ഏർപ്പെടുത്താന്‍ സാധിക്കും. രാജ്യത്ത് സാമ്പത്തിക അസ്ഥിരതയ്ക്ക് സാധ്യതയുണ്ടെങ്കിൽ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള അധികാരം പ്രസിഡന്റിനാണ്.

സാമ്പത്തിക അധികാരങ്ങൾ

രാഷ്ട്രപതി ശുപാർശ ചെയ്താൽ മാത്രമേ പാർലമെന്റിൽ മണി ബിൽ അവതരിപ്പിക്കാൻ കഴിയൂ. അദ്ദേഹം പാർലമെന്റിന് മുന്നിൽ യൂണിയൻ ബജറ്റ് സമർപ്പിക്കുകയും കണ്ടിജൻസി ഫണ്ടിൽ നിന്ന് അഡ്വാൻസ് നൽകുകയും ചെയ്യുന്നു.

നിയമനിർമ്മാണ അധികാരങ്ങൾ

ലോക്‌സഭ പിരിച്ചുവിടാനും പാർലമെന്റ് സമ്മേളനം അവസാനിപ്പിക്കാനും പ്രസിഡന്‍റിന് അധികാരമുണ്ട്. എല്ലാ വർഷവും പാർലമെന്റിന്റെ ആദ്യ സമ്മേളനത്തിൽ അദ്ദേഹത്തെ അഭിസംബോധന ചെയ്യുന്നത് രാഷ്ട്രപതിയാണ്. രാജ്യസഭയിലേക്ക് 12 അംഗങ്ങളെ അദ്ദേഹത്തിന് നോമിനേറ്റ് ചെയ്യാം. ഈ അംഗങ്ങൾക്ക് ശാസ്ത്രം, കല, സാഹിത്യം, സാമൂഹിക സേവനം എന്നീ മേഖലകളിൽ അസാധാരണമായ നേട്ടങ്ങൾ ഉണ്ടായിരിക്കണം. ഒരു ബിൽ പാർലമെന്റ് പാസാക്കുമ്പോൾ, രാഷ്ട്രപതിക്ക് അതിന് അനുമതി നൽകാനോ തടയാനോ കഴിയും. മണി ബില്ലോ ഭരണഘടനാ ഭേദഗതി ബില്ലോ അല്ലാത്തപക്ഷം അദ്ദേഹത്തിന് അത് പാർലമെന്റിലേക്ക് തിരികെ നൽകാനും കഴിയും.

നയതന്ത്ര, സൈനിക, ജുഡീഷ്യൽ അധികാരങ്ങൾ

മറ്റ് രാജ്യങ്ങളിലേക്ക് അംബാസഡർമാരെയും ഹൈക്കമ്മീഷണർമാരെയും നിയമിക്കുന്നു അധികാരം രാഷ്ട്രപതിക്കാണ്. സൈനിക അധികാരത്തിന് കീഴിൽ, അദ്ദേഹത്തിന് യുദ്ധം പ്രഖ്യാപിക്കാനും അവസാനിപ്പിക്കാനും കഴിയും. കര, നാവിക, വ്യോമസേനാ മേധാവികളെ അദ്ദേഹം നിയമിക്കുന്നു. പാർലമെന്റിന്റെ ഇരുസഭകളിലും ഹാജരായ മൂന്നിൽ രണ്ട് ഭൂരിപക്ഷം അംഗങ്ങളും അതിനുള്ള പ്രമേയം പാസാക്കിയാൽ അദ്ദേഹത്തിന് ജഡ്ജിമാരെ പിരിച്ചുവിടാനാകും.

click me!