
ദില്ലി: സംസ്ഥാനത്തിന്‍റെ ഔദ്യോഗിക നാമം കേരളം എന്നാക്കിയ ബില്‍ പാര്‍ലമെന്‍റില്‍ പാസായതിന് പിന്നാലെ ഔദ്യോഗിക വസതിക്ക് മുന്നിലെ ബോര്‍ഡില്‍ മാറ്റം വരുത്തി വി കെ ശ്രീകണ്ഠന്‍ എംപി. മണ്ഡലമായ പാലക്കാടിന് ഒപ്പമുള്ള സംസ്ഥാനത്തിന്‍റെ പേര് കേരളം എന്ന് മാറ്റിയെഴുതി. കേരളത്തില്‍ നിന്നുള്ള എംപിമാരില്‍ ആദ്യമായി ഔദ്യോഗിക ബോര്‍ഡില്‍ മാറ്റം വരുത്തിയത് താനാണെന്ന് ശ്രീകണ്ഠന്‍ അവകാശപ്പെട്ടു. നോര്‍ത്ത് അവന്യൂവിലെ പത്താം നമ്പര്‍ വസതിയാണ് വി കെ ശ്രീകണ്ഠന് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam