മുംബൈ ബലാത്സംഗം: കുറ്റപത്രം ഒരുമാസത്തിനകം, വിചാരണ അതിവേഗം; ഉറപ്പ് നല്‍കി മുഖ്യമന്ത്രി

By Web TeamFirst Published Sep 12, 2021, 10:17 AM IST
Highlights

കേസ് അതിവേഗം പൂര്‍ത്തിയാക്കി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട യുവതിക്ക് നീതി ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രതിക്ക് വധശിക്ഷ ഉറപ്പാക്കണമെന്ന് ബിജെപിയും കേന്ദ്ര മന്ത്രി രാംദാസ് അത്താവലെയും ആവശ്യപ്പെട്ടു.
 

മുംബൈ: മുംബൈയില്‍ ക്രൂര ബലാത്സംഗത്തിനിരയായി സ്ത്രീ കൊല്ലപ്പെട്ട സംഭവത്തില്‍ വിചാരണ അതിവേഗമാകുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഉറപ്പ് നല്‍കി. കുറ്റപത്രം ഒരുമാസത്തിനുള്ളില്‍ നല്‍കുമെന്ന് പൊലീസും വ്യക്തമാക്കി. കേസ് അതിവേഗം പൂര്‍ത്തിയാക്കി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട യുവതിക്ക് നീതി ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രതിക്ക് വധശിക്ഷ ഉറപ്പാക്കണമെന്ന് ബിജെപിയും കേന്ദ്ര മന്ത്രി രാംദാസ് അത്താവലെയും ആവശ്യപ്പെട്ടു.

ബലാത്സംഗം ചെയ്തു, ഇരുമ്പ് ദണ്ഡ് കയറ്റി; യുവതിക്ക് ദാരുണാന്ത്യം

മുംബൈയുടെ നിര്‍ഭയ എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം കനക്കുകയാണ്. കഴിഞ്ഞ ദിവസം സാക്കിനാനയില്‍ നിര്‍ത്തിയിട്ട ടെമ്പോയില്‍ വെച്ചാണ് 34കാരി ക്രൂരമായി ആക്രമിക്കപ്പെട്ടത്. ബലാത്സംഗത്തിന് ശേഷം യുവതിയുടെ സ്വകാര്യഭാഗങ്ങളില്‍ ഇരുമ്പ് ദണ്ഡ് കയറ്റിയിരുന്നു. രക്തസ്രാവത്തെ തുടര്‍ന്നാണ് മരണമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. 

വെള്ളിയാഴ്ച പുലര്‍ച്ചെയാണ് മുംബൈയിലെ തെരുവ് കച്ചവടക്കാരിയെ നിര്‍ത്തിയിട്ട ടെമ്പോ വാനില്‍ ക്രൂരമായി ബലാല്‍സംഗം ചെയ്തത്. ദില്ലിയിലെ നിര്‍ഭയ സംഭവത്തിന് സമാനമായ രീതിയില്‍ സ്വകാര്യഭാഗങ്ങളില്‍ അടക്കം ഗുരുതരമായി പരിക്കേറ്റിരുന്നു. യുവതി രക്തത്തില്‍ കുളിച്ചു കിടക്കുന്നത് കണ്ട ഒരാള്‍ അറിയിച്ചതിനെതുടര്‍ന്ന് പൊലീസെത്തി യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ ഇന്നലെ രാവിലെ മരണം സ്ഥിരീകരിച്ചു.

സ്വകാര്യഭാഗങ്ങളില്‍ മൂര്‍ച്ചയേറിയ ആയുധംകൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചതായാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. പ്രതിയായ തെരുവ് കച്ചവടക്കാരന്‍ മോഹന്‍ ചൗഹാനെ പൊലീസ് ഇന്നലെ തന്നെ അറസ്റ്റ് ചെയ്തു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ കുര്‍ലയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. കൂട്ടുപ്രതികള്‍ ഇല്ല എന്നാണ് പൊലീസ് പറയുന്നത്. കൊല്ലപ്പെട്ട യുവതിക്ക് രണ്ടു പെണ്‍മക്കളും മകനുമുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!