ബലാത്സംഗത്തിന് ശേഷം ജനനേന്ദ്രിയത്തില്‍ ഇരുമ്പ് ദണ്ഡ് കുത്തിയിറക്കി മാരകമായി പരിക്കേല്‍പ്പിച്ചു. തുടര്‍ന്ന് ടെമ്പോ വാനില്‍ യുവതിയെ റോഡില്‍ ഉപേക്ഷിച്ച് പ്രതി കടന്നുകളഞ്ഞു. 

മുംബൈ: മുംബൈ സാക്കിനാക്കയില്‍ ബലാത്സംഗത്തിനും അതിക്രൂര അക്രമത്തിനും ഇരയായ 32കാരി മരണത്തിന് കീഴടങ്ങി. വെള്ളിയാഴ്ചയാണ് യുവതി ബലാത്സംഗത്തിനിരയായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. യുവതിയുടെ സ്വകാര്യഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റിയതിനെ തുടര്‍ന്ന് അതീവഗുരുതരാവസ്ഥയിലായിരുന്നു. വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച മരണത്തിന് കീഴടങ്ങി. ടെമ്പോ വാനിനുള്ളില്‍ വെച്ചാണ് യുവതി ക്രൂരമായ ആക്രമണത്തിന് ഇരയായത്. 

വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നേകാലോടെയാണ് സാക്കിനാക്കയിലെ ഖൈരാനി റോഡില്‍ യുവതിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. പരിശോധനയില്‍ യുവതി ബലാത്സംഗത്തിനിരയായതായി കണ്ടെത്തി. സംഭവത്തില്‍ മോഹിത് ചൗഹാന്‍ (45) എന്നയാളെ അറസ്റ്റ് ചെയ്തു. ബലാത്സംഗത്തിന് ശേഷം ജനനേന്ദ്രിയത്തില്‍ ഇരുമ്പ് ദണ്ഡ് കുത്തിയിറക്കി മാരകമായി പരിക്കേല്‍പ്പിച്ചു. തുടര്‍ന്ന് ടെമ്പോ വാനില്‍ യുവതിയെ റോഡില്‍ ഉപേക്ഷിച്ച് പ്രതി കടന്നുകളഞ്ഞു.

വഴിയാത്രക്കാരനാണ് യുവതിയെ റോഡില്‍ കണ്ടത്. തുടര്‍ന്ന് പൊലീസിനെ വിവരമറിയിച്ചു. പ്രതി യുവതിയെ ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചെന്ന് പൊലീസ് അറിയിച്ചു. യുവതിയുടെ ജനനേന്ദ്രിയത്തിലും മലദ്വാരത്തിലും മാരകമായ മുറിവേറ്റിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഒന്നിലേറെ ശസ്ത്രക്രിയകള്‍ക്ക് വിധേയമാക്കിയെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അപലപിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona