നവദമ്പതികളുടെ മൃതദേഹം നദിയിൽ, കാലുകൾ ചങ്ങല കൊണ്ട് ബന്ധിച്ച നിലയിൽ; ദുരൂഹത

Published : Oct 09, 2026, 05:32 PM IST
Maharashtra Newly Married Couple Death

Synopsis

മഹാരാഷ്ട്രയിൽ നവദമ്പതികളുടെ മൃതദേഹം നദിയിൽ നിന്ന് കണ്ടെത്തി. ശ്യാം ഹരി പാട്ടീൽ, സപ്ന പാട്ടീൽ എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ജൽഗാവ് ജില്ലയിലെ അമൽനെർ താലൂക്ക് സ്വദേശികളാണ് ഇരുവരും.

മുംബൈ: മഹാരാഷ്ട്രയിലെ ധുലെ ജില്ലയിൽ നവദമ്പതികളുടെ മൃതദേഹം നദിയിൽ നിന്ന് കണ്ടെത്തി. ജൽഗാവ് ജില്ലയിലെ അമൽനെർ താലൂക്ക് സ്വദേശികളായ ശ്യാം ഹരി പാട്ടീൽ, സപ്ന പാട്ടീൽ എന്നിവരാണ് മരിച്ചത്. തപി നദിയിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇരുവരുടെയും കാലുകൾ ഇരുമ്പ് ചങ്ങല ഉപയോഗിച്ച് പരസ്പരം ബന്ധിച്ച നിലയിലാണ്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

സവാൽദെ മേഖലയിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. നദിയുടെ അടിത്തട്ടിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയതെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഇരുവരുടെയും കാലുകൾ ഇരുമ്പ് ചങ്ങല ഉപയോഗിച്ച് ബന്ധിച്ച നിലയിലായിരുന്നു. സംഭവം ആത്മഹത്യയാണോ കൊലപാതകമാണോ എന്നതുസംബന്ധിച്ച് വ്യക്തതയില്ലെന്നും അന്വേഷണം നടക്കുകയാണെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഏതാനും മാസങ്ങൾക്ക് മുമ്പാണ് ശ്യാമും സപ്നയും വിവാഹിതരായത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സിജെപി സമരം നേരിടാൻ കോട്ട കെട്ടി ദില്ലി പൊലീസ്; 57 മെട്രോ സ്റ്റേഷനുകൾ അടച്ചിടും, ട്രെയിനുകൾക്കും നിയന്ത്രണം ഏർപ്പെടുത്തി
ഇന്ത്യ സഖ്യത്തിലെ 10 എംപിമാര്‍ക്ക് രാഷ്ട്രപതിയെ കാണാൻ അനുമതി, കൂടിക്കാഴ്ച രാത്രി 8 മണിക്ക്, മമതയും പങ്കെടുക്കും