ടെമ്പോ വാനും ട്രക്കും കൂട്ടിയിടിച്ച് ഒമ്പത് മരണം, അപകടത്തിൽപ്പെട്ടത് വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയവർ

Published : Feb 21, 2024, 02:14 PM ISTUpdated : Feb 21, 2024, 02:17 PM IST
ടെമ്പോ വാനും ട്രക്കും കൂട്ടിയിടിച്ച് ഒമ്പത് മരണം, അപകടത്തിൽപ്പെട്ടത് വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയവർ

Synopsis

വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് ലക്ഷിസരായ് എസ്പി പങ്കജ് കുമാർ പറഞ്ഞു.

ലഖിസരായി: ബിഹാറിൽ ടെമ്പോ വാനും ട്രക്കും കൂട്ടിയിടിച്ച് ഒമ്പത് പേർ മരിച്ചു. ബുധനാഴ്ച പുലർച്ചെ ലഖിസരായിയിലാണ് നാടിനെ ഞെട്ടിച്ച അപകടം നടന്നത്. ടെമ്പോയിൽ യാത്ര ചെയ്കവരാണ് മരിച്ച ഒമ്പത് പേരും. നിരവധി പേർക്ക് പരിക്കേറ്റു. ലഖിസരായ്-സിക്കന്ദ്ര മെയിൻ റോഡിലുള്ള ബിഹാരൗറ ഗ്രാമത്തിലാണ് സംഭവം. പതിനഞ്ചോളം യാത്രക്കാരുമായി വന്ന ടെമ്പോ എതിർദിശയിൽ നിന്ന് വന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.

Read More... 11കാരനെ നടുറോഡിൽ വാഹനം ഇടിച്ച് തെറിപ്പിച്ചു; ​ഗുരുതര പരിക്ക്, മരണം ചികിത്സ കിട്ടാതെയെന്ന് കുടുംബം

മുംഗറിൽ നിന്നുള്ള വീർ പാസ്വാൻ, വികാസ് കുമാർ, വിജയ് കുമാർ, ദിബാന പാസ്വാൻ, അമിത് കുമാർ, മോനു കുമാർ, കിസാൻ കുമാർ, മനോജ് ഗോസ്വാമി എന്നിവരാണ് മരിച്ചത്.  വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് ലക്ഷിസരായ് എസ്പി പങ്കജ് കുമാർ പറഞ്ഞു. ഒമ്പത് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു, നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ട്രക്ക് ഡ്രൈവർ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.  എന്നാൽ പൊലീസ് അന്വേഷണം ആരംഭിച്ചു. 

Asianet News Live
 

PREV
Read more Articles on
click me!

Recommended Stories

ബസിൽ നിന്ന് പിടിച്ചിറക്കി കൊണ്ടുപോയ പ്ലസ് ടു വിദ്യാർത്ഥിയെ മയക്കുമരുന്ന് കേസിൽ കുടുക്കി: സിസിടിവി ദൃശ്യം പുറത്തുവന്നതോടെ നാണംകെട്ട് മധ്യപ്രദേശ് പൊലീസ്
വീർ സവർക്കർ അവാർഡ് സ്വീകരിക്കാത്തത് എന്തുകൊണ്ട്? കാരണം വിശദീകരിച്ച് ശശി തരൂർ; ഒന്നിലും വ്യക്തതയില്ലെന്ന് കുറിപ്പ്