
ചെന്നൈ: തമിഴ്നാട്ടിലെ എണ്ണൂരിൽ താപവൈദ്യുത നിലയത്തിലെ നിർമാണത്തിലിരുന്ന കെട്ടിടം തകർന്നുവീണ് ഉണ്ടായ അപകടത്തിൽ ഒമ്പത് പേര്‍ മരിച്ചു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. അസമിൽ നിന്നുള്ള തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. അപകട സമയത്ത് 30ലേറെ പേർ ജോലിയിൽ ഉണ്ടായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ട് എന്നാണ് റിപ്പോര്‍ട്ട്. അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു. മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു.
സ്റ്റീൽ കമാനം സ്ഥാപിക്കുന്നതിനിടെ വൈകിട്ട് 5.30തോടെയാണ് അപകടം ഉണ്ടായത്. നിർമാണ പ്രവർത്തനം പുരോഗമിക്കുന്നതിനിടെ യൂണിറ്റിന്‍റെ മുൻഭാഗം തകർന്നു വീഴുകയായിരുന്നു. 30 അടി ഉയരത്തിൽ നിന്ന് വീണ കമാനത്തിന്‍റെ അടിയിൽ തൊഴിലാളികൾ കുടുങ്ങുകയായിരുന്നു. മരിച്ചവർ ഇതരസംസ്ഥാന തൊഴിലാളികൾ ആണെന്നാണ് പ്രാഥമിക വിവരം. പത്തിലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട് എന്നാണ് വിവരം. പരിക്കേറ്റവരെ ചെന്നൈയിലെ സ്റ്റാൻലി സർക്കാർ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam