നിതീഷ് കുമാർ ഇന്ന് രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യും; ബിഹാർ മുഖ്യമന്ത്രിസ്ഥാനം രാജിവെക്കും, പുതിയ മുഖ്യമന്ത്രിയെ 13ന് തീരുമാനിക്കും

Published : Apr 10, 2026, 06:09 AM IST
Nitish kumar

Synopsis

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഇന്ന് രാജ്യസഭ അം​ഗമായി സത്യപ്രതിജ്ഞ ചെയ്യും. പിന്നാലെ മുഖ്യമന്ത്രിസ്ഥാനം രാജിവെക്കും. പുതിയ മുഖ്യമന്ത്രിയെ 13ന് തീരുമാനിക്കും. ഉപമുഖ്യമന്ത്രി സാമ്രാട് ചൗധരിക്ക് മുൻതൂക്കം.

ദില്ലി: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഇന്ന് രാജ്യസഭ അം​ഗമായി സത്യപ്രതിജ്ഞ ചെയ്യും. പിന്നാലെ മുഖ്യമന്ത്രിസ്ഥാനം രാജിവെക്കും. നിതീഷ് കുമാറും മുതിർന്ന ജെഡിയു നേതാക്കളും ഇന്നലെ ദില്ലിയിലെത്തിയിരുന്നു. ബിഹാറിന്‍റെ പുതിയ മുഖ്യമന്ത്രിയെ ഈമാസം 13ന് പറ്റ്നയിൽ ചേരുന്ന എൻഡിഎ യോ​ഗത്തിൽ തീരുമാനിക്കും. 16നാകും സത്യപ്രതിജ്ഞ.

ബിഹാറിലേക്ക് മടങ്ങും മുൻപ് പ്രധാനപ്പെട്ട ബിജെപി നേതാക്കളുമായും ദില്ലിയിൽ നിതീഷ് ചർച്ചകൾ പൂർത്തിയാക്കും. ബിഹാറിലെ കാര്യങ്ങൾ ചർച്ച ചെയ്യാൻ ബിജെപി കോർ കമ്മറ്റി യോ​ഗം ഇന്ന് ദില്ലിയിൽ ചേരുന്നുണ്ട്. ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ സാമ്രാട് ചൗധരിയുടെ പേരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരി​ഗണിക്കുന്നത്. നിതീഷ് കുമാറിന്‍റെ മകൻ നിശാന്ത് ഉപമുഖ്യമന്ത്രി ആകുമെന്നുമാണ് റിപ്പോർട്ട്. അതേസമയം ബിജെപിയും ജെഡിയുവും തമ്മിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി തർക്കമുണ്ടെന്ന് പ്രതിപക്ഷം വിമർശിച്ചു. കസേര കളിയാണ് ബിഹാറിൽ നടക്കുന്നതെന്ന് തേജസ്വി യാദവ് കുറ്റപ്പെടുത്തി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഡേറ്റിംഗ് ആപ്പിലെ സുന്ദരി, പരിചയപ്പെട്ട് ഹോട്ടലിൽ ഒരു ദിവസം ഒന്നിച്ച് കഴിഞ്ഞു, പിറ്റേന്ന് ഉണർന്നപ്പോൾ മാല മുതൽ പണം വരെ പോയി
'മെയിൻ' എയനോട്ടിക്കൽ എ‍ഞ്ചിനിയര്‍, വെബ് സീരീസ് കണ്ട് പദ്ധതിയിട്ടു, ചീറ്റിപ്പോയ ജ്വല്ലറി കവര്‍ച്ചയിൽ മൂന്നുപേര്‍ പിടിയിൽ