ട്രെയിനില്‍ രാത്രി ഫോണും ലാപ്‌ടോപും ചാര്‍ജ് ചെയ്യരുത്; പുതിയ തീരുമാനവുമായി റെയില്‍വേ

Published : Mar 31, 2021, 10:47 AM IST
ട്രെയിനില്‍ രാത്രി ഫോണും ലാപ്‌ടോപും ചാര്‍ജ് ചെയ്യരുത്; പുതിയ തീരുമാനവുമായി റെയില്‍വേ

Synopsis

2014ല്‍ റെയില്‍വെ സുരക്ഷാ ബോര്‍ഡ് രാത്രി ഫോണും ലാപും ചാര്‍ജ് ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. ബെംഗളൂരു-ഹൊസൂര്‍ സാഹെബി നന്ദെഡ് എക്‌സ്പ്രസില്‍ അപകടമുണ്ടായതിനെ തുടര്‍ന്നായിരുന്നു നിര്‍ദേശം.  

ദില്ലി: ട്രെയിനില്‍ രാത്രിസമയത്ത് മൊബൈല്‍ ഫോണും ലാപ്‌ടോപ്പും ചാര്‍ജ് ചെയ്യരുതെന്ന് റെയില്‍വേ. തീപിടുത്ത സാധ്യത മുന്നില്‍ക്കണ്ടാണ് പുതിയ തീരുമാനം. രാത്രി 11നും പുലര്‍ച്ചെ അഞ്ചിനും ഇടയില്‍ പ്ലഗുകളില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കും. മാര്‍ച്ച് 16 മുതല്‍ വെസ്റ്റേണ്‍ റെയില്‍വേ തീരുമാനം നടപ്പാക്കി തുടങ്ങിയെന്ന് വെസ്റ്റേണ്‍ റെയില്‍വേ സിപിആര്‍ഒ സുമിത് താക്കൂര്‍ പിടിഐയോട് പറഞ്ഞു. 

2014ല്‍ റെയില്‍വെ സുരക്ഷാ ബോര്‍ഡ് രാത്രി ഫോണും ലാപും ചാര്‍ജ് ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. ബെംഗളൂരു-ഹൊസൂര്‍ സാഹെബി നന്ദെഡ് എക്‌സ്പ്രസില്‍ അപകടമുണ്ടായതിനെ തുടര്‍ന്നായിരുന്നു നിര്‍ദേശം. സമീപകാലത്ത് നടന്ന അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് റെയില്‍വേയുടെ തീരുമാനം. അപകടമുണ്ടാകുന്നത് തടയുകയാണ് ലക്ഷ്യമെന്ന് റെയില്‍വേ അറിയിച്ചു.
 

PREV
click me!

Recommended Stories

മുൻ ചീഫ് ജസ്റ്റിസ് ബി ആ‍ര്‍ ഗവായ്ക്ക് നേരെ ഷൂ എറിഞ്ഞ അഭിഭാഷകനെതിരെ ആക്രമണം, രാകേഷ് കിഷോറിനെ ചെരുപ്പുകൊണ്ട് അടിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്ത്
എയർ ഇന്ത്യക്കും ആകാസക്കും കോളടിച്ചു! ഇൻഡിഗോക്കെതിരെ കേന്ദ്ര സർക്കാർ നടപടി, 5 % സർവ്വീസുകൾ മറ്റ് വിമാനകമ്പനികൾക്ക് നൽകി