കന്യാസ്ത്രീകളുടെ അറസ്റ്റ്: കുടുംബം ആക്രമിക്കപ്പെടുമോ എന്ന ആശങ്ക പങ്കുവെച്ച് കമലേശ്വരി പ്രധാൻ്റെ സഹോദരിമാർ, എൻഐഎ പ്രാഥമിക വിവരങ്ങൾ തേടും

Published : Aug 04, 2025, 07:12 AM IST
nuns arrest

Synopsis

കേസ് എടുക്കുന്നതടക്കം തുടർ നടപടി വിശദമായ കൂടിയാലോചനകൾക്ക് ശേഷം മാത്രമായിരിക്കുമെന്ന് എൻഐഎ വൃത്തങ്ങൾ അറിയിച്ചു.

ഛത്തീസ്​ഗഡ്: ഛത്തീസ്​ഗഡിൽ മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് എൻഐഎ പ്രാഥമിക വിവരങ്ങൾ തേടും. റെയിൽവേ, ഛത്തീസ്ഗഡ് പൊലീസ് എന്നിവരിൽ നിന്നാണ് വിവരങ്ങൾ ശേഖരിക്കുന്നത്. കേസ് എടുക്കുന്നതടക്കം തുടർ നടപടി വിശദമായ കൂടിയാലോചനകൾക്ക് ശേഷം മാത്രമായിരിക്കുമെന്ന് എൻഐഎ വൃത്തങ്ങൾ അറിയിച്ചു.

അതേസമയം, കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് കമലേശ്വരി പ്രധാൻ്റെ സഹോദരിമാർ ഏഷ്യാനെറ്റ് ന്യൂസിന്നോട് പ്രതികരിച്ചു. തങ്ങളും കുടുംബവും ആക്രമിക്കപ്പെടുമോ എന്ന ആശങ്കയാണ് അവർ പങ്കുവെച്ചത്. ഗ്രാമത്തിൽ ഉള്ളിൽ നിന്ന് തന്നെ ഭീഷണിയുണ്ട്. സങ്കടകരമായ കാര്യങ്ങളാണ് റെയിൽവേ സ്റ്റേഷനിൽ നടന്നത്. സാമ്പത്തിക സ്ഥിതി മോശമായതുകൊണ്ടാണ് സഹോദരി ജോലിക്ക് അയക്കേണ്ടി വന്നത്. ഓരോ ദിവസവും കടന്നുപോകുന്നത് വലിയ വെല്ലുവിളിയിലൂടെയാണെന്നും സഹോദരിമാർ പറഞ്ഞു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രാവിലെ 25കാരിയെ വിളിക്കാനെത്തിയ അമ്മ കാണുന്നത് പാമ്പിന്റെ പടം, യുവതി പാമ്പായെന്ന് പ്രചാരണം, വൈറലായതോടെ കള്ളം പൊളിച്ച് പൊലീസ്
ലോക്സഭ ചരിത്രത്തില്‍ നാലാം തവണ, ലോക്‌സഭാ സ്പീക്കർക്കെതിരെ പ്രതിപക്ഷത്തിന്‍റെ അവിശ്വാസ നോട്ടീസ്; 118 എംപിമാർ ഒപ്പുവച്ചു