'മാതാപിതാക്കളുടെ ശമ്പളവും വരുമാനവും മാത്രം ഒബിസി സംവരണത്തിന് പരി​ഗണിക്കാനാകില്ല'; വ്യക്തത തേടി കേന്ദ്ര സർക്കാർ

Published : Sep 03, 2026, 08:49 PM IST
supreme court tmc rebel mps abhishek banerjee disqualification petition om birla notice

Synopsis

കേന്ദ്രം ഉന്നയിച്ച ആശങ്കകൾ അടുത്ത ആഴ്‌ച കേൾക്കാമെന്ന്‌ ജസ്‌റ്റിസുമാരായ പി.എസ്‌. നരസിംഹ, ആർ. മഹാദേവൻ എന്നിവരുടെ പ്രത്യേക ബെഞ്ച്‌ പറഞ്ഞു. കക്ഷികൾക്ക്‌ നോട്ടീസും അയച്ചിട്ടുണ്ട്‌.

ദില്ലി: മാതാപിതാക്കളുടെ ശമ്പളവും കാർഷിക വരുമാനവും മാത്രം അടിസ്ഥാനമാക്കി ഒബിസി വിഭാഗത്തിൽ നിന്നുള്ള ഉദ്യോഗാർഥികൾക്ക്‌ നിയമനം നിഷേധിക്കാനാകില്ലെന്ന ഉത്തരവിൽ വ്യക്തത തേടി കേന്ദ്ര സർക്കാർ. ഇതുസംബന്ധിച്ച പ്രത്യേക അപേക്ഷ സുപ്രീംകോടതിയിൽ സമർപ്പിച്ചു. അതേസമയം വിധി സ്‌റ്റേ ചെയ്യണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. കേന്ദ്രം ഉന്നയിച്ച ആശങ്കകൾ അടുത്ത ആഴ്‌ച കേൾക്കാമെന്ന്‌ ജസ്‌റ്റിസുമാരായ പി.എസ്‌. നരസിംഹ, ആർ. മഹാദേവൻ എന്നിവരുടെ പ്രത്യേക ബെഞ്ച്‌ പറഞ്ഞു. കക്ഷികൾക്ക്‌ നോട്ടീസും അയച്ചിട്ടുണ്ട്‌.

മുൻകാല പ്രാബല്യത്തോടെ വിധി നടപ്പാക്കണമെന്ന നിർദേശം പ്രതിസന്ധിയാണെന്നാണ് കേന്ദ്ര സർക്കാർ വാദം. സിവിൽ സർവീസ്‌ പരീക്ഷ ജയിക്കുന്നവർക്ക്‌ കേഡർ അനുവദിക്കുന്നതിലടക്കം പ്രശ്‌നം സൃഷ്‌ടിക്കുമെന്ന്‌ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. ഉയർന്ന വരുമാനക്കാരുടെ മക്കളെ ക്രീമിലെയറിനുള്ളിൽ പരിഗണിച്ചാൽ അത്‌ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ സാധ്യതകളെ ബാധിക്കുമെന്നും സംവരണമെന്ന ആശയത്തെ ദുർബലപ്പെടുത്തുമെന്നും മേത്ത പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തലസ്ഥാനത്ത് സ്വകാര്യ ആശുപത്രിയിൽ തീപിടിത്തം, രേഖകളടക്കം കത്തിനശിച്ചു; വൻ ദുരന്തം ഒഴിവായത് തലനാരിഴക്ക്
പൈലറ്റിന് ശാരീരികാസ്വാസ്ഥ്യം; ദോഹ-ബെം​ഗളൂരു ഇൻഡി​ഗോ വിമാനം മസ്കറ്റിലേക്ക് തിരിച്ചുവിട്ടു, അടിയന്തര ലാൻഡിങ്