പാർട്ടിക്ക് പിന്നാലെ 250 കിലോമീറ്റർ വേഗതയിൽ പാഞ്ഞ് ബിഎംഡബ്ല്യു, ഡിവൈഡറിൽ ഇടിച്ച് അപകടം, ചിതറിത്തെറിച്ച നിലയിൽ മൃതദേഹഭാഗങ്ങൾ

Published : Jun 22, 2026, 09:08 AM IST
Over speeding BMW accident

Synopsis

സുഹൃത്തിന്റെ ജന്മദിന ആഘോഷങ്ങൾക്കായി ഒത്തുകൂടിയ മൂവർ സംഘമാണ് ഈ അപകടത്തിൽപ്പെട്ടത്. അപകടസമയത്ത് ബിഎംഡബ്ല്യു മണിക്കൂറിൽ ഏകദേശം 250 കിലോമീറ്റർ വേഗതയിലായിരുന്നു

താനെ: 250 കിലോമീറ്റർ വേഗതയിൽ ചീറിപ്പായുന്നതിനിടെ ഡിവൈഡറിൽ ഇടിച്ച് ആഡംബര കാർ അപകടത്തിൽപ്പെട്ടു. രണ്ട് പേർ കൊല്ലപ്പെട്ടു. മൃതദേഹ ഭാഗങ്ങളും എൻജിനും റോഡിൽ ചിതറിയ നിലയിൽ. മഹാരാഷ്ട്രയിലെ താനെ ജില്ലയിലുണ്ടായ വാഹനാപകടത്തിലാണ് യുവതി ഉൾപ്പെടെ രണ്ടുപേർ കൊല്ലപ്പെടുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തത്. ബദ്‌ലാപൂരിന് സമീപം അമിതവേഗതയിലെത്തിയ ബിഎംഡബ്ല്യു ആഡംബര കാർ റോഡ് ഡിവൈഡറിലിടിച്ച് പലതവണ തലകീഴായി മറിഞ്ഞാണ് അപകടമുണ്ടായത്. സുഹൃത്തിന്റെ ജന്മദിന ആഘോഷങ്ങൾക്കായി ഒത്തുകൂടിയ മൂവർ സംഘമാണ് ഈ അപകടത്തിൽപ്പെട്ടത്. അപകടസമയത്ത് ബിഎംഡബ്ല്യു മണിക്കൂറിൽ ഏകദേശം 250 കിലോമീറ്റർ വേഗതയിലായിരുന്നു എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇടിയുടെ ആഘാതത്തിൽ മരിച്ചവരുടെ ശരീരഭാഗങ്ങൾ റോഡിൽ ചിതറിക്കിടക്കുന്ന നിലയിലായിരുന്നു.

ഞായറാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു. 26 വയസ്സുകാരനായ യോഗേഷ് നേഗി, 24 വയസ്സുകാരിയായ റെബേക്ക ജേക്കബ് എന്നിവരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്.ഇവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾക്കായി അയച്ചിരിക്കുകയാണ്. കാർ ഓടിച്ചിരുന്ന അംഗദ് ഗുരുതരമായ പരിക്കുകളോടെ ഒരു സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. മുംബൈ-വഡോദര ഹൈവേയിലെ ബദ്‌ലാപൂരിന് സമീപം നിർമ്മാണത്തിലിരിക്കുന്ന ഒരു റോഡിലാണ് അപകടമുണ്ടായത്. യോഗേഷിന്റെ ജന്മദിനം ആഘോഷിക്കാനായാണ് ഇവർ ഒത്തുചേർന്നത്. പാർട്ടിക്ക് ശേഷം അംഗദിന്റെ കാറിൽ മൂവരും ചേർന്ന് ഒരു ലേറ്റ് നൈറ്റ് ഡ്രൈവിന് പോകാൻ തീരുമാനിക്കുകയായിരുന്നു. അമിതവേഗതയിലെത്തിയ കാർ ഡിവൈഡറിലിടിച്ചതോടെ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെടുകയും കാർ പലതവണ മറിഞ്ഞ് റോഡരികിലേക്ക് വീഴുകയുമായിരുന്നുവെന്ന് പൊലീസ് വിശദമാക്കി

അമിതവേഗതയും റോഡിലെ അഭ്യാസപ്രകടനങ്ങളുമാണ് അപകടത്തിന് കാരണമായതെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നത്. പുലർച്ചെ രണ്ട് മണിക്കും മൂന്ന് മണിക്കും ഇടയിൽ ഈ ആഡംബര കാർ ഹൈവേയിലൂടെ അതിവേഗത്തിൽ പായുന്നത് കണ്ടതായി ദൃക്‌സാക്ഷികൾ വെളിപ്പെടുത്തിയിട്ടുണ്ട്. രണ്ടുതവണ കാർ വളരെ വേഗത്തിൽ കടന്നുപോയെന്നും മൂന്നാമത്തെ തവണ വലിയൊരു ശബ്ദം കേട്ടാണ് തങ്ങൾ ഓടിയെത്തിയതെന്നും ദൃക്‌സാക്ഷികളിൽ ഒരാൾ പറഞ്ഞു. സംഭവസ്ഥലത്ത് എത്തുമ്പോൾ കാർ പൂർണ്ണമായും തകർന്ന നിലയിലായിരുന്നുവെന്നും യുവതി കാറിൽ നിന്നും വളരെ ദൂരേക്ക് തെറിച്ചുവീണ് മരണപ്പെട്ടതായും ദൃക്‌സാക്ഷികൾ പ്രതികരിക്കുന്നത്

അപകടസമയത്ത് ഡ്രൈവർ മദ്യപിച്ചിരുന്നതായി ചില വിവരങ്ങൾ പുറത്തുവരുന്നുണ്ടെങ്കിലും പൊലീസിത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അംഗദിന്റെ മൊഴി രേഖപ്പെടുത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല. നിലവിൽ ബദ്‌ലാപൂർ പൊലീസ് സ്റ്റേഷനിൽ അപകടമരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. ഫൊറൻസിക് സംഘവും സ്ഥലത്തെത്തി ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ദില്ലിയിൽ സമരം തുടർന്ന് സിജെപി; 'പാറ്റകളെ' അവഗണിച്ച് സർക്കാർ, എത്ര വേണമെങ്കിലും പ്രതിഷേധിച്ചോട്ടെയെന്ന് പൊലീസും
രാജ്യത്തിന് ഞെട്ടൽ, അയോധ്യയിൽ ഏറ്റവും കൂടുതൽ തട്ടിപ്പ് നടന്നത് കുംഭമേളക്കാലത്ത്; യോഗി ആദിത്യനാഥിന് നേരിട്ട് റിപ്പോർട്ട് നൽകി എസ്ഐടി