'അമിത വേഗം', ജോലി സ്ഥലത്ത് നിന്ന് മടങ്ങിയ തൊഴിലാളികളെ ഇടിച്ച് തെറിപ്പിച്ച് ബെൻസ് കാർ, 4 പേർ കൊല്ലപ്പെട്ടു

Published : Mar 13, 2025, 02:49 PM ISTUpdated : Mar 13, 2025, 02:53 PM IST
'അമിത വേഗം', ജോലി സ്ഥലത്ത് നിന്ന് മടങ്ങിയ തൊഴിലാളികളെ ഇടിച്ച് തെറിപ്പിച്ച് ബെൻസ് കാർ, 4 പേർ കൊല്ലപ്പെട്ടു

Synopsis

ചണ്ഡിഗഡ് രജിസ്ട്രേഷനിലുള്ള മേഴ്സിഡെസ് ബെൻസ് കാർ അലക്ഷ്യമായി അമിത വേഗത്തിൽ വരുന്ന വാഹനത്തിന്റെ ദൃശ്യം സിസിടിവികളിൽ പതിഞ്ഞിട്ടുണ്ട്

മുസൂറി: അമിത വേഗത്തിൽ പാഞ്ഞെത്തിയ ആഡംബര വിമാനം കാൽനടയാത്രക്കാരെയും ഇരു ചക്രവാഹനത്തേയും ഇടിച്ചു തെറിപ്പിച്ചു. മുസൂറി റോഡിൽ നാല് പേർക്ക് ദാരുണാന്ത്യം. രണ്ട് പേർക്ക് പരിക്കേറ്റു. അപകടത്തിന് പിന്നാലെ ചീറിപ്പാഞ്ഞ് പോയ ബെൻസ് കാർ കിലോമീറ്ററുകൾക്ക് അപ്പുറത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. 30കാരനായ മൻഷാറാം, 35കാരനായ രഞ്ജീത്, 40കാരനായ  ബൽക്കാരൻ, ദുർഗേഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. അയോധ്യ, ബാരാബങ്കി, ഫൈസാബാദ് സ്വദേശികളാണ് മരിച്ചവർ. സീതാമർഹി, ഹർദോയി സ്വദേശികൾക്കാണ് പരിക്കേറ്റിട്ടുള്ളത്. 

ബുധനാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ചണ്ഡിഗഡ് രജിസ്ട്രേഷനിലുള്ളതാണ് മേഴ്സിഡെസ് ബെൻസ് വാഹനം. അലക്ഷ്യമായി അമിത വേഗത്തിൽ വരുന്ന വാഹനത്തിന്റെ ദൃശ്യം സിസിടിവികളിൽ പതിഞ്ഞിട്ടുണ്ട്. ദില്ലിയിൽ നിന്നാണ് ഈ വാഹനം വാങ്ങിയിട്ടുള്ളത്. കാർ കണ്ടെത്തിയപ്പോഴേയ്ക്കും വാഹനം ഓടിച്ചിരുന്നയാൾ രക്ഷപ്പെട്ടതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഡെറാഡൂണിൽ നിന്നുള്ള പ്രത്യേക സംഘം വാഹനത്തിന്റെ വിവരങ്ങളും ഉടമയേയും കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഡെറാഡൂണിലെ മുസൂറി റോഡിലായിരുന്നു അപകടം നടന്നത്. 

രാത്രി എട്ടേകാലോടെ നടന്ന അപകടത്തിന് കാരണമായ ബെൻസ് വാഹനം സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് തിരിച്ചറിഞ്ഞത്. അപകടം നടന്ന സമയത്തായി 11ഓളം വാഹനങ്ങളാണ് മേഖലയിലൂടെ കടന്ന് പോയത്. നാല് കാൽനടയാത്രക്കാരെയും ഒരു സ്കൂട്ടറുമാണ് ബെൻസ് കാർ ഓടിച്ചിരുന്നയാൾ ഇടിച്ച് തെറിപ്പിച്ചത്. വാഹനവുമായി രക്ഷപ്പെടാൻ സാധിക്കാതെ വന്നതോടെയാണ് ഇയാൾ വാഹനം ഉപേക്ഷിച്ചതെന്ന വിലയിരുത്തലിലാണ് പൊലീസുള്ളത്. കെട്ടിട നിർമ്മാണ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടവർ. കാത് ബാംഗ്ല നദിക്കരിയിലെ നിർമ്മാണത്തൊഴിലാളികളായിരുന്നു ഇവർ. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'കസബ് പോലും ചെയ്തിട്ടില്ല'; മനേക ​ഗാന്ധിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം, ഇക്കാര്യത്തില്‍ അവർ എന്തു ചെയ്തു?
കോടതിയെ വിഡ്ഢിയാക്കാൻ നോക്കുന്നോ? കേന്ദ്ര സർക്കാരിന് പിഴയിട്ട് സുപ്രീം കോടതി; ജേക്കബ് തോമസ് പ്രതിയായ ഡ്രജ്ജർ അഴിമതി കേസിൽ തെറ്റായ വിവരം നൽകി