ലക്ഷ്യമിട്ടത് അറുന്നൂറോളം ഭീകരരെ; വ്യാജ പ്രചാരണങ്ങളുമായി പാകിസ്ഥാൻ, മറുപടി നൽകുമെന്ന് ഭീഷണി

Published : May 07, 2025, 05:16 AM IST
ലക്ഷ്യമിട്ടത് അറുന്നൂറോളം ഭീകരരെ; വ്യാജ പ്രചാരണങ്ങളുമായി പാകിസ്ഥാൻ, മറുപടി നൽകുമെന്ന് ഭീഷണി

Synopsis

ഏഷ്യാനെറ്റ് ന്യൂസ് അതിര്‍ത്തി പ്രദേശങ്ങളിൽ നിന്ന് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുന്നു.  

ദില്ലി: ഇന്ത്യയുടെ ശക്തമായ പ്രത്യാക്രമണത്തിൽ  നിരവധി സാധാരണക്കാര്‍ കൊല്ലപ്പെട്ടെന്ന് പാകിസ്ഥാൻ. ഉചിതമായ സമയത്ത് മറുപടി നൽകുമെന്നും ഭീഷണി. നേരത്തെയുള്ള ഇന്ത്യൻ ആക്രമണങ്ങൾക്ക് സമാനമായി നിരവധി സാധാരണക്കാര്‍ക്ക് ജീവൻ നഷ്ടമായെന്നാണ്  പാകിസ്ഥാൻ ന്യായീകരണം. ഉചിതമായ സമയത്ത് പ്രതികരിക്കുമെന്നും പാകിസ്ഥാൻ ഭീഷണി മുഴക്കിയെന്നും റിപ്പോര്‍ട്ടുകൾ പുറത്തുവരുന്നു. നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ നടത്തിയ പ്രകോപനത്തിൽ ഒരൂ സ്ത്രീ കൊല്ലപ്പെട്ടതായുള്ള റിപ്പോര്‍ട്ടുകൾ പുറത്തുവരുന്നുണ്ട്.

അതേസമയം, ഇന്ത്യൻ ആക്രമണത്തിൽ കരസേന രാവിലെ പത്ത് മണിക്ക് വാര്‍ത്താസമ്മേളനത്തിൽ വിശദീകരണം നൽകും. പാകിസ്ഥാൻ അതിര്‍ത്തിയിൽ വെടിനിര്‍ത്തൽ ലംഘനങ്ങൾ നടക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഇതിനെല്ലാം ശക്തമായ മറുപടികൾ ലഭിക്കുന്നതായും ഏഷ്യാനെറ്റ് ന്യൂസ് അതിര്‍ത്തി പ്രദേശങ്ങളിൽ നിന്ന് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുന്നു.

പാക് ഭീകര കേന്ദ്രങ്ങൾ ആക്രമിച്ചു തകർത്തതായാണ് ഇന്ത്യൻ കരസേന അറിയിച്ചിരിക്കന്നത്. ആക്രമണം ഭീകര കേന്ദ്രങ്ങൾക്ക് നേരെ മാത്രമെന്ന് സേന വ്യക്തമാക്കിയിട്ടുണ്ട്. പാക് സൈനിക കേന്ദ്രങ്ങൾക്കു നേരെ ആക്രമണം നടത്തിയിട്ടില്ല. ബഹാവൽപൂരിലും മുസാഫറബാദിലും കോട്ലിയിലും മുറിഡ്കെയിലും ആക്രമണം നടന്നു. മിസൈൽ ആക്രമണമാണ് നടന്നതെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

PREV
Read more Articles on
click me!

Recommended Stories

പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ
ഇൻഡിഗോ വിമാന പ്രതിസന്ധി; അന്വേഷണം തുടങ്ങി വ്യോമയാനമന്ത്രാലയം, സമിതിയിൽ നാലംഗ ഉദ്യോഗസ്ഥർ