ആംബുലന്‍സിന്‍റെ വാതില്‍ കുടുങ്ങി; ചികിത്സ കിട്ടാതെ രോഗി മരിച്ചു

Published : Aug 21, 2019, 10:27 AM IST
ആംബുലന്‍സിന്‍റെ വാതില്‍ കുടുങ്ങി; ചികിത്സ കിട്ടാതെ രോഗി മരിച്ചു

Synopsis

കൂടെ ഉള്ളവര്‍ ചേര്‍ന്ന് ബലംപ്രയോഗിച്ച് വാതില്‍ വലിച്ച് തുറന്നപ്പോഴേക്കും സമയം അതിക്രമിച്ചിരുന്നു. ആനന്ദ് മരിച്ചു...

ഹൈദരബാദ്: ആംബുലന്‍സിന്‍റെ വാതില്‍ കുടുങ്ങിയതോടെ ചികിത്സ ലഭിക്കാതെ രോഗി മരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് എത്തിച്ചതായിരുന്നു രോഗിയെ. എന്നാല്‍ ആംബുലന്‍സിന്‍റെ വാതില്‍ തുറക്കാന്‍ പത്തുമിനിട്ടുസമയമെടുത്തു. ഇതോടെ ചികിത്സ ലഭിക്കാതെ രോഗി മരിക്കുകയായിരുന്നു. 

ആശാരിയായ ആനന്ദിന് ഹൈദരാബാദിലെ ഹൈടെക് സിറ്റിയില്‍ നിന്ന് ട്രെയിനില്‍ യാത്രചെയ്യുന്നിതിനിടെയാണ് ഹൃദയാഘാതമുണ്ടായത്. സഹയാത്രികര്‍ ഉടന്‍തന്നെ ആംബുലന്‍സി വിളിച്ചുവരുത്തി. എന്നാല്‍ എത്തിയ ആംബുലന്‍സിന്‍റെ വാതില്‍ കുടുങ്ങിയതുകാരണം തുറക്കാന്‍ പത്തുമിനിട്ട് താമസമെടുത്തു. 

കൂടെ ഉള്ളവര്‍ ചേര്‍ന്ന് ബലംപ്രയോഗിച്ച് വാതില്‍ വലിച്ച് തുറന്നപ്പോഴേക്കും സമയം അതിക്രമിച്ചിരുന്നു. ആനന്ദ് മരിച്ചു. പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും ആനന്ദിനെ രക്ഷിക്കാനായില്ലെന്ന് ആംബുലന്‍സിനൊപ്പമുണ്ടായിരുന്ന പാരാമെഡിക് പറഞ്ഞു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അസ്ഥികൂടം ചുമന്ന് ബാങ്കിലെത്തിച്ച സംഭവം: വിശദീകരണവുമായി ഒഡിഷ ഗ്രാമീൺ ബാങ്ക്; ആവശ്യപ്പെട്ടത് രേഖകൾ മാത്രമെന്ന് പ്രതികരണം
ഭർത്താവിൻ്റെ വീട്ടിൽ നിന്ന് വരുംവഴി നൂറടി ഉയരമുള്ള മൊബൈൽ ടവറിൽ കയറി യുവതി; കാമുകനൊപ്പം പോകണമെന്ന് ആവശ്യം