
ദില്ലി: ഉത്തരാഖണ്ഡിൽ തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് 25 പേര്‍ മരിച്ചു. പന്ന ജില്ലയിൽ നിന്ന് 28 പേരുമായി ഉത്തരകാശിയിലേക്ക് പോയ ബസാണ് അപകടത്തിൽ പെട്ടത്. 3 പേർക്ക് പരിക്കേറ്റു. രക്ഷാപ്രവർത്തനം തുടരുന്നു എന്ന് ഡിജിപി അറിയിച്ചു.
അപകടത്തില്‍ പ്രധാനമന്ത്രി അതീവ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് 50000 രൂപയും നൽകും .
Read Also: ബംഗ്ലാദേശിലെ ചിറ്റഗോങ്ങിൽ കണ്ടെയിനർ ടെർമിനൽ സ്‌ഫോടനത്തിൽ മരണം 50 കടന്നു
ബംഗ്ലാദേശിലെ ചിറ്റഗോങ്ങിൽ കണ്ടെയിനർ ടെർമിനലിൽ ഉണ്ടായ സ്‌ഫോടനത്തിൽ മരണം അമ്പത് കടന്നു. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരിൽ മുന്നൂറിൽ അധികം പേരുടെ നില അതീവ ഗുരുതരമാണ്. അതിനാൽ മരണ സംഖ്യ വരും മണിക്കൂറുകളിൽ കൂടാനിടയുണ്ട് എന്ന് അധികൃതർ അറിയിച്ചു.
ബംഗ്ലാദേശിന്റെ തെക്കൻ തുറമുഖ നഗരമായ ചിറ്റഗോങ്ങിൽ നിന്ന് നാൽപതു കിലോമീറ്റർ മാറിയുള്ള സീതാകുന്ദയിലാണ് അപകടം നടന്നത്. ടെർമിനലിൽ അഗ്നിബാധയുണ്ടായപ്പോൾ തീയണക്കാൻ ശ്രമിച്ചവരാണ് അൽപനേരത്തിനുള്ളിൽ ഉണ്ടായ സ്‌ഫോടനത്തിൽ പെട്ടത്. തീപിടിത്തമുണ്ടായ ഹൈഡ്രജൻ പെറോക്സൈഡ് കണ്ടെയ്നറിൽ നിന്ന് ഡിപ്പോയിൽ സൂക്ഷിച്ചിരുന്ന മറ്റു കെമിക്കൽ കണ്ടെയിനറുകളിലേക്ക് തീ പടർന്നതാണ് പൊട്ടിത്തെറിക്കു കാരണം എന്നാണ് പ്രാഥമിക നിഗമനം. (വിശദമായി വായിക്കാം...)
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam