ബംഗ്ലാദേശിലെ ചിറ്റഗോങ്ങിൽ കണ്ടെയിനർ ടെർമിനലിൽ ഉണ്ടായ സ്‌ഫോടനത്തിൽ മരണം അമ്പത് കടന്നു. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരിൽ മുന്നൂറിൽ അധികം പേരുടെ നില അതീവ ഗുരുതരമാണ്.

ചിറ്റഗോങ്: ബംഗ്ലാദേശിലെ ചിറ്റഗോങ്ങിൽ കണ്ടെയിനർ ടെർമിനലിൽ ഉണ്ടായ സ്‌ഫോടനത്തിൽ മരണം അമ്പത് കടന്നു. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരിൽ മുന്നൂറിൽ അധികം പേരുടെ നില അതീവ ഗുരുതരമാണ്. അതിനാൽ മരണ സംഖ്യ വരും മണിക്കൂറുകളിൽ കൂടാനിടയുണ്ട് എന്ന് അധികൃതർ അറിയിച്ചു. 

ബംഗ്ലാദേശിന്റെ തെക്കൻ തുറമുഖ നഗരമായ ചിറ്റഗോങ്ങിൽ നിന്ന് നാൽപതു കിലോമീറ്റർ മാറിയുള്ള സീതാകുന്ദയിലാണ് അപകടം നടന്നത്. ടെർമിനലിൽ അഗ്നിബാധയുണ്ടായപ്പോൾ തീയണക്കാൻ ശ്രമിച്ചവരാണ് അൽപനേരത്തിനുള്ളിൽ ഉണ്ടായ സ്‌ഫോടനത്തിൽ പെട്ടത്. തീപിടിത്തമുണ്ടായ ഹൈഡ്രജൻ പെറോക്സൈഡ് കണ്ടെയ്നറിൽ നിന്ന് ഡിപ്പോയിൽ സൂക്ഷിച്ചിരുന്ന മറ്റു കെമിക്കൽ കണ്ടെയിനറുകളിലേക്ക് തീ പടർന്നതാണ് പൊട്ടിത്തെറിക്കു കാരണം എന്നാണ് പ്രാഥമിക നിഗമനം. 

സൗദിയില്‍ ഭക്ഷണശാലയിൽ പാചക വാതകം ചോർന്ന് സ്ഫോടനവും തീപിടിത്തവും

അപകടത്തെ തുടർന്ന് രക്ഷാപ്രവർത്തനത്തിന് എത്തിച്ചേർന്ന നാൽപതോളം അഗ്നിശമന സേനാ ജീവനക്കാർക്കും പത്തോളം പോലീസുകാർക്കും രണ്ടാമതുണ്ടായ മറ്റൊരു സ്‌ഫോടനത്തിൽ പരിക്കേറ്റു. രക്ഷാപ്രവർത്തനത്തിനായി സർക്കാർ പട്ടാളത്തിന്റെ സഹായം തേടി. രാത്രി ഒമ്പത് മണിയോടെയാണ് തീപിടിത്തമുണ്ടായതെന്നും അർദ്ധരാത്രിയോടെയാണ് സ്‌ഫോടനമുണ്ടായതെന്നും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. 

'ഭൂമി ഒന്നേ ഉള്ളൂ, സംരക്ഷിക്കാന്‍ നടപടികൾ പലത് വേണം'; ലൈഫ് ക്യാംപെയിൻ അവതരിപ്പിച്ച് പ്രധാനമന്ത്രി

സ്‌ഫോടനത്തെ തുടർന്ന് തീ അതിവേഗം പടർന്നു. സംഭവത്തിൽ 450ലധികം പേർക്കാണ് പരിക്കേറ്റിരിക്കുന്നതെന്ന്. റെഡ് ക്രസന്റ് യൂത്ത് ചിറ്റഗോംഗിലെ ഹെൽത്ത് ആന്റ് സർവീസ് ഡിപ്പാർട്ട്‌മെന്റ് മേധാവി ഇസ്താകുൽ ഇസ്ലാം പറഞ്ഞു. പരിക്കേറ്റ പലരുടെയും നില ​ഗുരുതരമാണ്. സ്‌ഫോടനത്തിൽ സമീപത്തെ വീടുകളുടെ ജനൽ ചില്ലുകൾ തകർന്നതായി ചിറ്റഗോംഗ് ഫയർ സർവീസ് ആൻഡ് സിവിൽ ഡിഫൻസ് അസി. ഡയറക്ടർ എംഡി ഫാറൂഖ് ഹുസൈൻ സിക്ദർ പറഞ്ഞു. "19 ഓളം അഗ്നിശമന യൂണിറ്റുകൾ തീ അണയ്ക്കാൻ എത്തിയിട്ടുണ്ട്. 2011 മെയ് മുതൽ കണ്ടെയ്‌നർ ഡിപ്പോ പ്രവർത്തിക്കുന്നുണ്ട്.