
വിജയവാഡ: ബെംഗളൂരുവിലേക്ക് പോകേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വ്യാഴാഴ്ച റദ്ദാക്കി. പറന്നുയരുന്നതിന് തൊട്ടുമുമ്പ് വിമാനത്തിൽ പക്ഷിയിടിച്ചതാണ് കാരണം. വിമാനം റൺവേയിലൂടെ നീങ്ങുന്നതിനിടെ ഒരു കഴുകൻ വിമാനത്തിന്‍റെ മുൻഭാഗത്ത് ഇടിക്കുകയായിരുന്നു. ഇതേ തുടർന്ന് വിമാനം റദ്ദാക്കുകയും 90 യാത്രക്കാർക്കായി മറ്റ് യാത്രാസൗകര്യങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു.
"ടേക്ക്ഓഫിന് മുമ്പാണ് പക്ഷിയുമായുള്ള കൂട്ടിയിടി നടന്നത്. വിമാനം റൺവേയിലൂടെ നീങ്ങുമ്പോൾ ഇത് സംഭവിച്ചു," ഒരു എയർലൈൻ ഉദ്യോഗസ്ഥൻ പിടിഐയോട് പറഞ്ഞു. വിജയവാഡയിൽ നിന്ന് ബെംഗളൂരുവിലേക്ക് പോകേണ്ട വിമാനത്തിന് പക്ഷിയിടിച്ചതായി സംശയിക്കുന്നു. ഇത് സർവീസ് റദ്ദാക്കാൻ കാരണമായി.
എയർലൈനിന്‍റെ നിയന്ത്രണത്തിന് അതീതമായ സാഹചര്യങ്ങൾ കാരണം യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദിക്കുന്നു എന്ന് എയർ ഇന്ത്യ എക്സ്പ്രസ് ഒരു പ്രസ്താവനയിൽ അറിയിച്ചു. ബാധിക്കപ്പെട്ട എല്ലാ യാത്രക്കാർക്കും സൗജന്യമായി ടിക്കറ്റ് മാറ്റിവെക്കാനോ മുഴുവൻ തുകയും തിരികെ നൽകിയുള്ള റദ്ദാക്കാനോ ഉള്ള സൗകര്യം നൽകിയിട്ടുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam