
ഹൈദരാബാദ്: താന്‍ ശാസ്ത്രത്തിലും സാങ്കേതിക വിദ്യയിലും വിശ്വസിക്കുന്നുവെന്നും, അതല്ലാത്ത അന്ധ വിശ്വാസികള്‍ക്ക് വികസനത്തില്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Modi). തെലങ്കാനയില്‍ ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസിന്റെ 20-ാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിനെ പരോക്ഷമായി കളിയാക്കിയാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന. “അന്ധവിശ്വാസികൾക്ക് സംസ്ഥാനത്തിന്റെ വികസനത്തിനായി പ്രവർത്തിക്കാനാവില്ല ഞാൻ ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും വിശ്വസിക്കുന്നു. സന്യാസിയായ യോഗി ആദിത്യനാഥ് അന്ധവിശ്വാസത്തിൽ വിശ്വസിക്കുന്നില്ല, അദ്ദേഹത്തെ അഭിനന്ദിക്കണം. അതിനാല്‍ അന്ധവിശ്വാസികളിൽ നിന്ന് തെലങ്കാനയെ രക്ഷിക്കണം മോദി പറഞ്ഞു.
അതേ സമയം കഴിഞ്ഞ തെലങ്കാന സന്ദര്‍ശനങ്ങളില്‍ എന്ന പോലെ മോദിയെ കാണുവാന്‍ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു ഉണ്ടായിരുന്നില്ല. പ്രധാനമന്ത്രി സംസ്ഥാന തലസ്ഥാനത്ത് എത്തിയപ്പോള്‍. മുൻ പ്രധാനമന്ത്രി ദേവഗൗഡയെയും മകനും ജെഡി(എസ്) നേതാവുമായ എച്ച്‌ഡി കുമാരസ്വാമി എന്നിവരെ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി കെസിആർ ബെംഗളൂരുവിലായിരുന്നു.
'പാർട്ടി വിട്ടവർക്ക് രാജ്യപുരോഗതിയിൽ വലിയ സംഭാവന നൽകാനാവട്ടെ'; ആശംസിച്ച് കോൺഗ്രസ്
ചന്ദ്രശേഖർ റാവു വാസ്തുവിനായി താമസം മാറിയതിന്റെ പേരിൽ വാർത്തകള്‍ വന്ന കാര്യം പരോക്ഷമായി സൂചിപ്പിച്ചാണ് മോദിയുടെ 'അന്തവിശ്വാസി' പരാമര്‍ശം എന്നാണ് റിപ്പോര്‍ട്ട്.
2016ൽ വാസ്തു ശരിയല്ല എന്ന ജ്യോതിഷ ഉപദേശ പ്രകാരം കെസിആർ 50 കോടിയുടെ പുതിയ വീട്ടിലേക്ക് മാറിയെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അഞ്ച് നിലകളും ആറ് പ്രത്യേക ബ്ലോക്കുകളുമുള്ള ക്യാമ്പ് ഓഫീസ് മുഖ്യമന്ത്രി ബേഗംപേട്ടില്‍ നവീകരിക്കുകയും ചെയ്തു.
ഇതിന് പുറമേ പുതിയ വീട്ടിലേക്ക് മാറുന്നതിന് ഒരു വർഷം മുമ്പ്, കെസിആർ തന്റെ ഫാം ഹൗസിൽ ഒരു ‘യാഗം’ നടത്തി. ചടങ്ങിന്റെ അഞ്ച് ദിവസങ്ങളിലായി 150 പാചകക്കാർ 50,000-ത്തിലധികം ആളുകൾക്ക് ഭക്ഷണം തയ്യാറാക്കിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അഞ്ച് ദിവസം നീണ്ടുനിന്ന അയുത മഹാ ചണ്ഡി യാഗത്തിന് ഏഴ് കോടിയോളം രൂപയാണ് ചെലവായതെന്നാണ് റിപ്പോർട്ട്.
2018ൽ, സംഖ്യാശാസ്ത്രത്തിലുള്ള വിശ്വാസവും ആറാം നമ്പറിനോടുള്ള ആകർഷണവും കാരണം സെപ്റ്റംബർ 6 ന് നിയമസഭ പിരിച്ചുവിട്ട് കെസിആര്‍ വീണ്ടും ജനവിധി തേടിയിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
അതേ സമയം ബിജെപി പ്രവര്‍ത്തകരോട് സംസാരിച്ച മോദി 2023ലെ തിരഞ്ഞെടുപ്പില്‍ തെലങ്കാനയിൽ ബിജെപി അധികാരത്തിലെത്തുമെന്ന് ഉറപ്പാണെന്ന് അവകാശപ്പെട്ടു. "പാവപ്പെട്ടവരുടെ ഹൃദയത്തിൽ നിന്ന് ബിജെപിയുടെ പേര് നിങ്ങൾക്ക് മായ്‌ക്കാനാവില്ല. എല്ലാ വീടുകളിലും സത്യം എത്തിക്കാൻ ബിജെപി പ്രവർത്തകർ ബാധ്യസ്ഥരാണ്. തെലങ്കാനയുടെ സാധ്യതകൾ നമുക്കെല്ലാവർക്കും അറിയാം," അദ്ദേഹം പറഞ്ഞു.
ജ്യൂസ്, ലാക്ടോസ് രഹിത പാൽ, ഇളനീർ, ബദാം; ജയിലിൽ സിദ്ദുവിന്റെ മെനു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam