ഗണേശ ചതുർത്ഥി ആഘോഷിക്കാൻ പിയൂഷ് ഗോയലിൻ്റെ വസതിയിലെത്തി മോദി, പൂജയിൽ പങ്കെടുത്തു

Published : Sep 14, 2026, 10:47 PM IST
Modi in Piyush Goyal House

Synopsis

ഗണേശ ചതുർത്ഥി ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന്റെ വസതി സന്ദർശിച്ചു. പ്രത്യേക പൂജകളിൽ പങ്കെടുത്ത മോദി രാജ്യത്തെ ജനങ്ങൾക്ക് ആശംസകൾ നേർന്നു.

ദില്ലി: ഗണേശ ചതുർത്ഥിയോട് അനുബന്ധിച്ച് കേന്ദ്രമന്ത്രി പിയൂഷ് ഗോയലിൻ്റെ വസതിയിലെത്തി പൂജകളിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. പിയൂഷ് ഗോയലിൻ്റെ വസതിയിലെ ഗണേശ വിഗ്രഹത്തിൽ ആരതി നടത്തുന്ന ചിത്രം ഉൾപ്പെടെ മോദി എക്സിലൂടെ പങ്കുവെച്ചു. ഗണേശ ദർശനത്തിന് വേണ്ടി പിയൂഷ് ഗോയലിൻ്റെ വസതിയിലെത്തിയെന്നും ഭഗവാൻ ഗണേശൻ്റെ അനുഗ്രഹം ഏവർക്കും ലഭിക്കട്ടെയെന്നും മോദി കുറിച്ചു.

നേരത്തെ, പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിലൂടെ ഗണേശ ചതുർത്ഥി ആശംസകൾ നേർന്നിരുന്നു. "എന്റെ എല്ലാ സഹപൗരന്മാർക്കും ഹൃദയം നിറഞ്ഞ ഗണേശ ചതുർത്ഥി ആശംസകൾ. വിഘ്നങ്ങളെല്ലാം നീക്കുന്ന ഗണേശ ഭഗവാന്റെ ഈ പുണ്യദിനം എല്ലാവരുടെയും ജീവിതത്തിൽ പുതിയ ഊർജ്ജവും ആവേശവും നിറയ്ക്കട്ടെ. അദ്ദേഹത്തിന്റെ അനുഗ്രഹത്താൽ എല്ലാ ശ്രമങ്ങളും വിജയിക്കട്ടെ, രാജ്യം പുരോഗതിയുടെ പാതയിൽ മുന്നോട്ട് കുതിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു"- എന്നായിരുന്നു മോദിയുടെ വാക്കുകൾ. ഗണപതിയെ സ്തുതിക്കുന്ന ശ്ലോകവും മോദി പങ്കുവെച്ചിരുന്നു.

ഗണപതിയുടെ ജന്മദിനമാണ് ഗണേശ ചതുർത്ഥിയായി ആഘോഷിക്കുന്നത്. രാഷ്ട്രപതി, ഉപരാഷ്ട്രപതി, കേന്ദ്രമന്ത്രിമാർ ഉൾപ്പെടെ ഗണേശ ചതുർത്ഥി ആശംസകൾ നേർന്നിട്ടുണ്ട്. ഭഗവാൻ ഗണപതി ജ്ഞാനത്തിന്റെയും സമൃദ്ധിയുടെയും ശുഭാരംഭങ്ങളുടെയും പ്രതീകമാണെന്ന് രാഷ്ട്രപതി തന്റെ സന്ദേശത്തിൽ പറഞ്ഞു. ഗണേശ ചതുർത്ഥി ആഘോഷം നമ്മുടെ ജീവിതത്തിലേക്ക് ഊർജവും അറിവും പോസിറ്റിവിറ്റിയും കൊണ്ടുവരുന്നു. ജീവിതത്തിൽ പുതിയ തീരുമാനങ്ങളോടെ പുരോഗതിയുടെ പാതയിൽ മുന്നേറാൻ ഈ പവിത്രമായ ദിനം ഏവർക്കും പ്രചോദനമാകുമെന്നും അവർ പറഞ്ഞു. ഭഗവാൻ ഗണപതി എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും ആരോഗ്യവും സമൃദ്ധിയും നൽകട്ടെയെന്ന് രാഷ്ട്രപതി സി പി രാധാകൃഷ്ണൻ പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'മറ്റ് സംസ്ഥാനങ്ങൾ മാത്രമല്ല, ട്രംപും നമ്മളെ കോപ്പിയടിക്കുകയാണ്, ഇതാണ് കോൺഗ്രസ് പാർട്ടിയുടെ കരുത്ത്': ഡി കെ ശിവകുമാർ
തൃണമൂൽ വിമതർ ഒടുവിൽ ബിജെപിയിലേക്ക്? 17 എംപിമാർ ദുർഗ പൂജയ്ക്ക് മുമ്പോ ശേഷമേ ബിജെപിയിൽ ചേരും, അവകാശവാദവുമായി വിമത എംപി