
ദില്ലി: കേന്ദ്ര മന്ത്രിമാരുടെ പ്രവര്‍ത്തനം വിലയിരുത്താൻ വിശദമായ യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ ആറ് മാസം മന്ത്രിമാരുടെ പ്രവര്‍ത്തനം സമഗ്രമായി വിലയിരുത്തുകയാണ് ലക്ഷ്യമെന്നാണ് വിവരം. ദില്ലിയിലെ ഗർവി ഗുജറാത്ത് ഭവനിൽ ആണ് യോഗം. ഓരോ മന്ത്രാലയങ്ങളും കഴിഞ്ഞ ആറ് മാസത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും കൈ വരിച്ച നേട്ടങ്ങളും യോഗത്തിൽ അവതരിപ്പിക്കണം.
ഈമാസം 21 നാണ് മന്ത്രിമാരോട് പ്രവര്‍ത്തന റിപ്പോര്‍ട്ടുമായി ഹാജരാകാൻ പ്രധാനമന്ത്രി നിര്‍ദ്ദേശം നൽകിയിട്ടുള്ളത്. വര്‍ക്കിംഗ് പ്രസിഡന്‍റ് ജെപി നദ്ദ അടക്കമുള്ള മുതിര്‍ന്ന ബിജെപി നേതാക്കളും വിലയിരുത്തൽ യോഗത്തിൽ പങ്കെടുക്കുമെന്നാണ് വിവരം.
ദില്ലിയിലെ ഗർവി ഗുജറാത്ത് ഭവനിൽ ആണ് യോഗം. ഓരോ മന്ത്രാലയങ്ങളും കഴിഞ്ഞ ആറ് മാസത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും കൈ വരിച്ച നേട്ടങ്ങളും യോഗത്തിൽ അവതരിപ്പിക്കണം. മന്ത്രിസഭയുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണ് പ്രധാനമന്ത്രിയുടെ നടപടി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam