ധര്‍മപുരിയിൽ രാവിലെ പ്രഖ്യാപിച്ച എൻഡിഎ സ്ഥാനാര്‍ത്ഥിക്ക് മാറ്റം; അൻപുമണി രാമദാസിന്‍റെ ഭാര്യ സൗമ്യക്ക് സീറ്റ്

Published : Mar 22, 2024, 07:45 PM IST
ധര്‍മപുരിയിൽ രാവിലെ പ്രഖ്യാപിച്ച എൻഡിഎ സ്ഥാനാര്‍ത്ഥിക്ക് മാറ്റം; അൻപുമണി രാമദാസിന്‍റെ ഭാര്യ സൗമ്യക്ക് സീറ്റ്

Synopsis

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് തമിഴ്നാട്ടിൽ ബിജെപിക്കൊപ്പം ചേരാൻ പിഎംകെ തീരുമാനിച്ചത്. സംസ്ഥാനത്ത് നിര്‍ണായക സ്വാധീനമുള്ള പിഎംകെ എന്ന പട്ടാളി മക്കൾ കക്ഷി ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎയുടെ മുന്നണിയുടെ ഭാഗമായി മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു

ചെന്നൈ: അൻപുമണി രാമദാസിന്‍റെ ഭാര്യ സൗമ്യ അൻപുമണി ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കും. ധർമപുരിയിൽ എൻഡിഎ സ്ഥാനാര്‍ത്ഥിയായാണ് സൗമ്യ ജനവിധി തേടുക. രാവിലെ പ്രഖ്യാപിച്ച സ്ഥാനാർഥിയെ പിഎംകെ പിൻവലിക്കുകയായിരുന്നു. അൻപുമണി നിലവിൽ രാജ്യസഭാ എംപിയാണ്. രാവിലെ അരസാംഗം ധര്‍മപുരിയിൽ മത്സരിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍, നേരം ഇരുട്ടി വെളുക്കും മുന്നേ തന്നെ തീരുമാനം മാറ്റുയായിരുന്നു. 

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് തമിഴ്നാട്ടിൽ ബിജെപിക്കൊപ്പം ചേരാൻ പിഎംകെ തീരുമാനിച്ചത്. സംസ്ഥാനത്ത് നിര്‍ണായക സ്വാധീനമുള്ള പിഎംകെ എന്ന പട്ടാളി മക്കൾ കക്ഷി ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎയുടെ മുന്നണിയുടെ ഭാഗമായി മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു. സംസ്ഥാനത്ത് 10 ലോക്‌സഭാ സീറ്റുകളിൽ ബിജെപി സഖ്യത്തിന്റെ ഭാഗമായി പിഎംകെ മത്സരിക്കും. സംസ്ഥാനത്ത് പിന്നോക്ക വിഭാഗമായ വാണിയര്‍ സമുദായ അംഗങ്ങൾക്കിടയിൽ വലിയ സ്വാധീനമുള്ള പിഎംകെ എന്ന കക്ഷിക്ക് ആറ് ശതമാനത്തോളം ഉറച്ച വോട്ടും ഉണ്ട്.

ഇത് ബിജെപിക്ക് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്. പിഎംകെയെ ഒപ്പമെത്തിക്കാൻ ബിജെപി നടത്തിയ തീവ്ര പരിശ്രമമാണ് ഫലം കണ്ടത്. രണ്ടാഴ്ചയിലേറെ നീണ്ട വിലപേശൽ ചര്‍ച്ചകൾക്ക് ഒടുവിലാണ് പത്ത് സീറ്റ് പിഎംകെയ്ക്ക് വിട്ടുനൽകിയത്. ചെന്നൈയിൽ പിഎംകെ അധ്യക്ഷൻ രാമദാസാണ് സഖ്യം സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്.

ബിജെപി മുന്നണിയിൽ ചേരരുതെന്ന് ജില്ലാ ഘടകങ്ങൾ നിലപാടെടുത്തിരുന്നെങ്കിലും ഇതെല്ലാം രാജ്യതാത്പര്യം മുൻനിര്‍ത്തി തള്ളുന്നുവെന്നാണ് അൻപുമണി രാമദാസ് വ്യക്തമാക്കുകയായിരുന്നു. അൻപുമണി രാമദാസിന്റെ രാജ്യസഭ കാലാവധി 2025ൽ അവസാനിക്കാനിരിക്കെ ഇദ്ദേഹത്തിന് രാജ്യസഭാ സീറ്റും മുന്നണിയുടെ ഭാഗമായി വാഗ്ദാനം ചെയ്തിട്ടുണ്ട്. പിഎംകെയെ ഒപ്പം നിര്‍ത്താൻ എഐഎഡിഎംകെയും ശ്രമിച്ചിരുന്നു.

രോഗലക്ഷണങ്ങള്‍ പ്രകടമാകാന്‍ ദീര്‍ഘനാള്‍, കരളിന്‍റെ പ്രവർത്തനത്തെ ബാധിക്കും; മഞ്ഞപ്പിത്തം യഥാസമയം ചികിത്സിക്കണം

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സുഖയാത്ര, 180 കിലോമീറ്റർ വരെ വേഗത, ആർഎഎസി ഇല്ല; രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ ഫ്ലാഗ് ഓഫ് ഇന്ന്
അരുണാചൽ തവാങ്ങിൽ മലയാളി യുവാക്കള്‍ മുങ്ങിമരിച്ചു, ഒരാൾക്കായി തെരച്ചിൽ, തണുത്തുറഞ്ഞ തടാകത്തിൽ ന‌ടക്കുന്നതിനിടെ അപകടം