
വിശാഖപട്ടണം: വിവിധ കേസുകളിലായി പിടിച്ചെടുത്ത 63,878 കിലോഗ്രാം കഞ്ചാവ് തീവെച്ച് നശിപ്പിച്ച് പൊലീസ്. ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ 455 കേസുകളിലായി പിടിച്ച 15 കോടിയോളം വില വരുന്ന കഞ്ചാവാണ് തീവെച്ച് നശിപ്പിച്ചത്. ട്രക്കുകളിലും വാനുകളിലുമായി എല്ലാ ജില്ലകളില്‍ നിന്നും പായ്ക്കറ്റുകളാക്കിയാണ് കഞ്ചാവ് എത്തിച്ചത്.
ഇതിന് ശേഷം ഇതെല്ലാം തൂക്കി നോക്കിയ ശേഷമാണ് തീ കൊളുത്തിയത്. കഴിഞ്ഞ വര്‍ഷം സമാനമായി 43,341 കിലോഗ്രാം കഞ്ചാവ് നശിപ്പിച്ചിരുന്നതായി ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ എല്‍ കെ വി രംഗ പറഞ്ഞു.
കഞ്ചാവ് കടത്തുന്ന സംഘങ്ങള്‍ ഉള്‍പ്രദേശങ്ങളില്‍ കര്‍ഷകരെ കഞ്ചാവ് ഉത്പാദിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്. സര്‍ക്കാര്‍ ഇത് മുന്നില്‍ കണ്ട് സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് ബോധവത്കരണം നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഞ്ചാവ് കടത്തിലിനിടെ പിടിച്ചെടുത്ത 196 വാഹനങ്ങളും പൊലീസ് ലേലത്തില്‍ വച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam