
ദില്ലി: രാജ്യത്തെ ഞെട്ടിച്ച ദില്ലി നിർഭയ കൂട്ടബലാത്സംഗക്കേസിലെ പ്രതികളെ തൂക്കിലേറ്റാൻ തയ്യാറെന്ന് പ്രഖ്യാപിച്ച് തമിഴ്നാട് പൊലീസ് ഹെഡ് കോൺസ്റ്റബിൾ എസ് സുഭാഷ് ശ്രീനിവാസൻ. രാമനാഥപുരം പൊലീസ് അക്കാദമിയിലെ ഹെഡ്കോൺസ്റ്റബിളാണ് നാൽപ്പത്തിരണ്ടുകാരനായ സുഭാഷ്. നിർഭയ കേസിലെ പ്രതികളെ തൂക്കിലേറ്റാൻ ആരാച്ചാർ ഇല്ലെന്ന കാര്യം മാധ്യമവാർത്തകളിൽ നിന്നാണ് ഞാൻ അറിയുന്നത്. പൊറുക്കാൻ കഴിയാത്ത തെറ്റാണ് അവർ ചെയ്തിരിക്കുന്നത്. അവർക്കുള്ള ശിക്ഷ വൈകിക്കൂട. ഈ ജോലി ചെയ്യാൻ എനിക്ക് പ്രതിഫലം വേണ്ട. സുഭാഷ് പറയുന്നു.
ആരാച്ചാരാകാൻ താൻ തയ്യാറെന്ന് കാണിച്ച് തീഹാർ ജയിൽ അധികാരികൾക്ക് കത്തയച്ചിട്ടുണ്ടെന്നും ഇദ്ദേഹം വ്യക്തമാക്കി. ഡിസംബർ ആറിന് അയച്ച കത്തിന് മറുപടി വരാൻ കാത്തിരിക്കുകയാണ് ഇദ്ദേഹം. തീർത്തും സൗജന്യമായി ഈ ജോലി നിർവ്വഹിക്കാൻ തയ്യാറാണെന്ന് അദ്ദേഹം കത്തിൽ പറയുന്നു. സുഭാഷ് ശ്രീനിവാസിന്റെ മുത്തച്ഛൻ സുഭാഷ് ചന്ദ്രബോസിന്റെ ഐഎൻഎയിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിർഭയ കേസിൽ അഞ്ച് പ്രതികളാണ് വധശിക്ഷ കാത്ത് തീഹാർ ജയിലിൽ കഴിയുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam