എത്തിയത് 10 വയസ്സുകാരിയെ അതിക്രൂരമായി ബലാത്സംഗം ചെയ്തു കൊന്ന കേസിനെ കുറിച്ചു പറയാൻ; ചിരിച്ചുകളിച്ച് പൊലീസ് ഓഫീസർമാർ, രൂക്ഷ വിമർശനം

Published : May 26, 2026, 02:09 AM IST
police laughing in press meet

Synopsis

തമിഴ്നാടിനെ പിടിച്ചു കുലുക്കിയ കേസിനെ കുറിച്ചു പറയാൻ എത്ര ലാഘവത്തോടെയാണ് മുതിർന്ന പൊലീസ് ഓഫീസർമാർ വാർത്താസമ്മേളനത്തിന് എത്തിയത് എന്നതാണ് ഉയരുന്ന വിമർശനം. സംഭവിച്ചത് എന്തെന്ന് മാധ്യമങ്ങളോട് വിശദീകരിക്കുന്നതിനായി ഇരുന്ന ശേഷം, പരസ്പരം എന്തൊക്കെയോ പറഞ്ഞ് ഓഫീസർമാർ ചിരിക്കുന്ന വീഡിയോ ആണ് പുറത്തുവന്നത്.

കോയമ്പത്തൂർ: സുലൂരിൽ 10 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിനെ കുറിച്ചു പറയാൻ വിളിച്ച വാർത്താ സമ്മേളനത്തിൽ ചിരിച്ചുകളിച്ച് പൊലീസുകാർ. വീഡിയോ പുറത്തുവന്നതോടെ സാമൂഹിക മാധ്യമങ്ങളിൽ ശക്തമായ വിമർശനം. കോയമ്പത്തൂർ റേഞ്ച് ഡിഐജി പി സാമിനാഥൻ, കോയമ്പത്തൂർ എസ്പി അല്ലാട്ടിപ്പള്ളി പവൻ കുമാർ റെഡ്ഡി, വെസ്റ്റ് സോണ്‍ ഇൻസ്പെക്ടർ ജനറൽ ആർ വി രമ്യ ഭാരതി എന്നിവരാണ് വീഡിയോയിലുള്ളത്.

തമിഴ്നാടിനെ പിടിച്ചു കുലുക്കിയ കേസിനെ കുറിച്ചു പറയാൻ എത്ര ലാഘവത്തോടെയാണ് മുതിർന്ന പൊലീസ് ഓഫീസർമാർ വാർത്താസമ്മേളനത്തിന് എത്തിയത് എന്നതാണ് ഉയരുന്ന വിമർശനം. സംഭവിച്ചത് എന്തെന്ന് മാധ്യമങ്ങളോട് വിശദീകരിക്കുന്നതിനായി ഇരുന്ന ശേഷം, പരസ്പരം എന്തൊക്കെയോ പറഞ്ഞ് ഓഫീസർമാർ ചിരിക്കുന്ന വീഡിയോ ആണ് പുറത്തുവന്നത്. ഇത്ര സെൻസിറ്റീവായ, ജനരോഷം ഏറ്റുവാങ്ങിയ കേസിനെ കുറിച്ച് വിശദീകരിക്കാൻ എത്തിയ ഓഫീസർമാർ തീർത്തും നിരുത്തരവാദപരമായാണ് പെരുമാറിയത് എന്നാണ് ഉയരുന്ന വിമർശനം.

"ഒരു ചെറിയ കുട്ടി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ട സംഭവത്തിൽ സംസ്ഥാനം മുഴുവൻ ദുഃഖത്തിലാണ്. പക്ഷേ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ വലിയ സന്തോഷത്തിലാണ്" എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനം. ഇത് എന്തുതരം മാനസികാവസ്ഥയാണെന്ന ചോദ്യവും സോഷ്യൽ മീഡിയയിൽ ഉയർന്നു. വൈറലായ വീഡിയോയെക്കുറിച്ച് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ ഇതുവരെ ഔദ്യോഗിക പ്രതികരിച്ചിട്ടില്ല.

അതിനിടെ തമിഴ്നാട് വ്യവസായ മന്ത്രി കീർത്തന കേസുമായി ബന്ധപ്പെട്ട് നൽകിയ മറുപടിയും രാഷ്ട്രീയ വിമർശനങ്ങൾ ഏറ്റുവാങ്ങി. ഒരു ഔദ്യോഗിക യോഗത്തിന് ശേഷം, കൊലപാതകത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഭരണപരമായ ചോദ്യങ്ങൾക്ക് മാത്രമേ മറുപടി നൽകൂ എന്ന് മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു. കൊലപാതകം സംബന്ധിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ മന്ത്രി പുഞ്ചിരിച്ചു കൊണ്ട് നിന്നു എന്നാണ് ഉയരുന്ന വിമർശനം. എന്നാൽ തന്‍റെ ശരീരഭാഷ തെറ്റായി വ്യാഖ്യാനിക്കുകയും മനഃപൂർവ്വം വളച്ചൊടിക്കുകയും ചെയ്തെന്ന് കീർത്തന മറുപടി നൽകി.

കേസ് തുടക്കം മുതൽ പൊലീസ് കൈകാര്യം ചെയ്ത രീതിയുമായി ബന്ധപ്പെട്ട് വൻ വിമർശനങ്ങൾ ഉയർന്നു. കേസിനെ വേണ്ടത്ര ഗൗരവത്തിലല്ല പൊലീസ് കണ്ടതെന്നാണ് പരാതി. കോയമ്പത്തൂരിലെ സുലൂരിൽ വീടിനു മുൻപിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതായതായി പൊലീസ് സ്റ്റേഷനിൽ പരാതി ലഭിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികളായ കാർത്തി, മോഹൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. 10 വയസ്സുകാരിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്തതിനു ശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി.

ഇത്തരം കുറ്റകൃത്യങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് വ്യക്തമാക്കി. പത്തു വയസ്സുകാരിക്ക് നേരെയുണ്ടായ ക്രൂരമായ സംഭവം കടുത്ത ദുഃഖവും ഞെട്ടലും ഉണ്ടാക്കുന്നു. ഇത്തരം ക്രിമിനൽ കുറ്റങ്ങൾ നമ്മുടെ സമൂഹത്തിൽ ഒരിക്കലും വെച്ചുപൊറുപ്പിക്കാനാകില്ലെന്നാണ് വിജയ് പറഞ്ഞത്.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നടന്‍ മമ്മൂട്ടി, വെള്ളാപ്പള്ളി നടേശന്‍ അടക്കമുള്ളവർക്ക് അടുത്ത ഘട്ടത്തിൽ; ആദ്യ ഘട്ടം പത്മ പുരസ്കാരങ്ങൾ വിതരണം ചെയ്തു
വീണ്ടും ട്വിസ്റ്റ്, എഐഎഡിഎംകെ വിമതപക്ഷത്ത് നിന്നും 3 എംഎൽഎമാർ രാജിവെച്ചു, ഇനി ടിവിക്കൊപ്പം; കൂടതൽ പേരെ എത്തിക്കാൻ ശ്രമം