'വലിയ സ്വപ്നങ്ങളുണ്ടാകട്ടെ, വികസിതമായ പുതിയ ഇന്ത്യയെക്കുറിച്ചായിരിക്കട്ടെ സ്വപ്നം'; കുട്ടികളോട് രാഷ്ട്രപതി

Published : Nov 14, 2022, 07:04 PM ISTUpdated : Nov 14, 2022, 07:17 PM IST
'വലിയ സ്വപ്നങ്ങളുണ്ടാകട്ടെ, വികസിതമായ പുതിയ ഇന്ത്യയെക്കുറിച്ചായിരിക്കട്ടെ സ്വപ്നം'; കുട്ടികളോട് രാഷ്ട്രപതി

Synopsis

ജീവിതത്തിലെ ഏറ്റവും മനോഹരമായ ഘട്ടമാണ് കുട്ടിക്കാലം. കുട്ടികളുടെ വിശുദ്ധിയും നിഷ്കളങ്കതയുമാണ് ഇന്ന് ആഘോഷിക്കുന്നതെന്നും രാഷ്ട്രപതി പറഞ്ഞു. 

ദില്ലി: പുതിയതും വികസിതവുമായ ഇന്ത്യക്കായി വലിയ സ്വപ്നങ്ങൾ കാണാൻ കുട്ടികളോട് ആഹ്വാനം ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുർമു.  ഇന്ത്യൻ സംസ്കാരവുമായി ബന്ധപ്പെട്ട് നിൽക്കാനും മാതാപിതാക്കളെ എപ്പോഴും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യാനും രാഷ്ട്രപതി കുട്ടികളോട് അഭ്യർത്ഥിച്ചു. ജീവിതത്തിലെ ഏറ്റവും മനോഹരമായ ഘട്ടമാണ് കുട്ടിക്കാലം. കുട്ടികളുടെ വിശുദ്ധിയും നിഷ്കളങ്കതയുമാണ് ഇന്ന് ആഘോഷിക്കുന്നതെന്നും രാഷ്ട്രപതി പറഞ്ഞു. 

ഓരോ പുതിയ തലമുറയും പുതിയ സാധ്യതകളും പുതിയ സ്വപ്നങ്ങളുമാണ് കൊണ്ടുവരുന്നത്. വിവര സാങ്കേതിക വിദ്യയുടെ പുതിയ ​യു​ഗമാണിത്. വിവിധ ഗാർഹിക, സാമൂഹിക, പാരിസ്ഥിതിക പ്രശ്‌നങ്ങളെക്കുറിച്ച് കുട്ടികൾ ബോധവാന്മാരാണ്. സാങ്കേതികവിദ്യയുടെ ആവിർഭാവത്തോടെ അറിവും വിവരങ്ങളും ഇപ്പോൾ അവരുടെ വിരൽത്തുമ്പിലാണ്. അതിനാൽ, അവരെ ശരിയായ മൂല്യങ്ങൾ പഠിപ്പിക്കുന്നതിനും വിവിധ പ്രവർത്തനങ്ങളിലും ചർച്ചകളിലും അവരെ ഉൾപ്പെടുത്തുന്നതിനും കൂടുതൽ ശ്രമങ്ങൾ നടത്തേണ്ടത് വളരെ പ്രധാനമാണ്. കുട്ടികളിൽ നിന്ന് നമുക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കാനും കഴിയുമെന്ന് രാഷ്ട്രപതി പറഞ്ഞു.

പുതിയതും വികസിതവുമായ ഇന്ത്യക്കായി വലിയ സ്വപ്‌നങ്ങൾ കാണാൻ കുട്ടികളെ ഉപദേശിച്ച രാഷ്ട്രപതി, ഇന്നത്തെ സ്വപ്നങ്ങൾ നാളെ യാഥാർത്ഥ്യമായേക്കാം എന്നും പറഞ്ഞു.  ഇന്ന് അവർ തിരഞ്ഞെടുക്കുന്ന പാത വരുംനാളുകളിലെ ഇന്ത്യയുടെ യാത്രയെ നിർണയിക്കും. അവർ വളരുമ്പോഴും അവരുടെ ഉള്ളിലെ കുഞ്ഞിനെ സജീവമായി നിലനിർത്താൻ രാഷ്ട്രപതി ഉപദേശിച്ചു. രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്‌റുവിന്റെ ജന്മവാർഷികത്തിന്റെ സ്മരണാർത്ഥമാണ് നവംബർ 14 ശിശുദിനമായി ആചരിക്കുന്നത്.

ശിശുദിനത്തിൽ പുതിയ തുടക്കം; കുട്ടികൾക്കുള്ള ഫിക്സഡ് ഡെപ്പോസിറ്റ് സ്കീമുകൾ അറിയാം

'നാളെ ജീവനുള്ള ഇന്ത്യ വേണമെങ്കിൽ ഇന്ന് കുട്ടികൾക്ക് നല്ല ബാല്യമൊരുക്കണം': നെഹ്റു സ്മരണയിൽ രാജ്യം

PREV
click me!

Recommended Stories

പ്രതിസന്ധിയുടെ ഒമ്പതാം നാൾ, കേന്ദ്ര സർക്കാരിനോട് ചോദ്യങ്ങളുമായി ദില്ലി ഹൈക്കോടതി, ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെടാൻ വൈകിയതെന്ത് ?
പിടിമുറുക്കി കേന്ദ്രം, ഇൻഡി​ഗോ കമ്പനി പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക സംഘം