തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 50 സീറ്റ് പോലും നേടില്ല, ബിജെപിക്ക് നാനൂറും കിട്ടും: നരേന്ദ്ര മോദി

Published : May 11, 2024, 11:31 AM ISTUpdated : May 11, 2024, 12:00 PM IST
തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 50 സീറ്റ് പോലും നേടില്ല, ബിജെപിക്ക്  നാനൂറും  കിട്ടും:  നരേന്ദ്ര മോദി

Synopsis

രാജ്യത്തിന്റെ ആത്മവിശ്വാസം കെടുത്താനാണ് കോൺ​ഗ്രസ് നോക്കുന്നതെന്നും ആണവായുധങ്ങൾ സൂക്ഷിക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് പാക്കിസ്ഥാനെന്നും മോദി

ഭുവനേശ്വര്‍: കോൺ​ഗ്രസ് ഈ തെരഞ്ഞെടുപ്പിൽ രാജ്യത്താകെ 50 സീറ്റ് പോലും നേടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒഡിഷയിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 400 സീറ്റിലധികം എൻഡിഎ മുന്നണി നേടുക തന്നെ ചെയ്യുമെന്നും അദ്ദേഹം പ്രതീക്ഷ പങ്കുവച്ചു. കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യറുടെ പ്രസ്താവന ആയുധമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി വിമര്‍ശനം ഉന്നയിച്ചു. പാക്കിസ്ഥാനെ കാട്ടി ഇന്ത്യാക്കാരെ ഭീഷണിപ്പെടുത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് നരേന്ദ്ര മോദി വിമര്‍ശിച്ചു. രാജ്യത്തിന്റെ ആത്മവിശ്വാസം കെടുത്താനാണ് കോൺ​ഗ്രസ് നോക്കുന്നതെന്നും ആണവായുധങ്ങൾ സൂക്ഷിക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് പാക്കിസ്ഥാനെന്നും മോദി പറഞ്ഞു. ബോംബ് വിൽക്കാൻ നോക്കിയിട്ടും പാക്കിസ്ഥാനിൽ നിന്നും ആരും വാങ്ങുന്നില്ല. മുംബൈ ഭീകരാക്രമണത്തിൽ തിരിച്ചടി നൽകാൻ കോൺഗ്രസിന് കഴിഞ്ഞില്ലെന്നും നരേന്ദ്ര മോദി ഒഡീഷയിലെ തെരഞ്ഞെടുപ്പ് റാലിയിൽ പറഞ്ഞു. കോൺഗ്രസും ഇന്ത്യ സഖ്യവും തങ്ങളുടെ വോട്ട് ബാങ്ക് നഷ്ടപ്പെടുമെന്ന് ഭയന്നാണ് മുംബൈ ഭീകരാക്രമണത്തിന് തിരിച്ചടി നൽകാതിരുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

രാജ്യത്തെ ഞെട്ടിച്ച് നിതിൻ ഗഡ്കരി പാർലമെന്റിനെ അറിയിച്ച കണക്ക്, പ്രതിദിനം ഏകദേശം 485 പേർ! 2024ൽ റോഡപകട മരണം 1.77 ലക്ഷം
സുപ്രധാന തീരുമാനവുമായി ഇന്ത്യൻ റെയിൽവേ; വയോധികർക്കും മുതിർന്ന സ്ത്രീകൾക്കും ലോവർ ബർത്ത്, ബുക്കിങ് ഓപ്ഷൻ നൽകിയില്ലെങ്കിലും മുൻഗണന