
ദില്ലി: ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഇന്ത്യന്‍ സൈന്യത്തെ നേരട്ട് കണ്ട് അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓപ്പറേഷൻ സിന്ദൂരിലെ ഓരോ നിമിഷവും നമ്മുടെ സൈനിക ക്ഷമത എടുത്തുകാട്ടുന്നതായിരുന്നു എന്ന് മോദി പറഞ്ഞു. സൈന്യത്തിന്‍റെ പ്രകടനം മികച്ചതായിരുന്നെന്ന് അഭിനന്ദിച്ച മോദി ഇന്ത്യന്‍ സൈന്യത്തിന് കോടി പ്രണാമങ്ങളെന്നും പറഞ്ഞു. ആദംപൂരിലെ വ്യോമ താവളത്തിൽ എത്തിയാണ് പ്രധാനമന്ത്രി സൈനികരെ അഭിസംഭോധന ചെയ്തത്. പാക്കിസ്ഥാന്‍ തങ്ങള്‍ തകര്‍ത്തുവെന്ന് വ്യാജ പ്രചാരണം നടത്തിയ വ്യോമ താവളത്തിലാണ് മോദി എത്തിയത്.
ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഇന്ത്യ മൂന്ന് സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊണ്ടതായും മോദി വ്യക്തമാക്കിയിട്ടുണ്ട്. ഇനി ഇന്ത്യയ്ക്ക് നേരെ ആക്രമണമുണ്ടായാൽ ഇന്ത്യയുടെ രീതിയിൽ ഇന്ത്യയുടെ സമയത്ത് തിരിച്ചടിച്ചിരിക്കും, ആണവ ബ്ലാക്ക് മെയിൽ വച്ച് പൊറുപ്പിക്കില്ല, ഭീകരതയെ സംരക്ഷിക്കുന്ന സർക്കാരിനെയും ഭീകര കേന്ദ്രങ്ങളെയും വേറിട്ട് കാണില്ല എന്നീ സുപ്രധാന തീരുമാനങ്ങളാണ് ഇന്ത്യ നിലവില്‍ കൈക്കൊണ്ടത്.
ഇനി പാകിസ്ഥാൻ ഭീകരപ്രവർത്തനമോ സൈനികാക്രമണമോ നടത്തിയാൽ മുഖമടച്ച് മറുപടി നൽകും. ഇത് പറയാനുള്ള പിൻബലം നിങ്ങളുടെ ധീരതയാണ്. നമ്മൾ തയ്യാറായിരിക്കണം, ശത്രുവിനെ ഓർമിപ്പിക്കണം ഇത് പുതിയ ഇന്ത്യയാണ്. ഇന്ത്യ സമാധാനത്തിന്‍റെ നാടാണ്. എന്നാൽ മനുഷ്യത്വത്തിന് നേരെ ആക്രമണമുണ്ടായാൽ ശത്രുവിനെ മണ്ണോട് ചേർക്കാനും മടിക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ഭാരത് മാതാ കീ ജയ്, വന്ദേ മാതരം മുദ്രാവാക്യം വിളികളോട് കൂടിയാണ് മോദി പ്രസംഗം അവസാനിപ്പിച്ചത്. ആദംപൂരിലെ വ്യോമത്താവളത്തിൽ എത്തിയാണ് മോദി സൈനികരെ അഭിസംബോധന ചെയ്ത് സംസാരിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം