
ചെന്നൈ: വ്യക്തികളുടെ സ്വകാര്യതാ ലംഘനത്തിന് കാരണമാകുന്ന സന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ മദ്രാസ് ഹൈക്കോടതി കേന്ദ്ര സർക്കാരിന് നോട്ടീസയച്ചു. ഫെയ്സ്ബുക്ക്, ട്വിറ്റർ, ടെലഗ്രാം എന്നിവയ്ക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
സ്വകാര്യത ലംഘിക്കുന്ന സന്ദേശങ്ങൾ തടയേണ്ടത് ഗൗരവമായി പരിഗണിക്കേണ്ട വിഷയമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. ഇത്തരം സന്ദേശങ്ങള്‍ പ്രചരിക്കുന്നത് തടയാന്‍ കര്‍ശന മാര്‍ഗനിര്‍ദേശങ്ങള്‍ കൊണ്ടുവരാനാകുമോ എന്ന് കോടതി ചോദിച്ചു. മോര്‍ഫിങ്ങ് ചിത്രങ്ങളും, അശ്ലീല സ്വഭാവമുള്ള വീഡിയോ സന്ദേശങ്ങളും ഉള്‍പ്പടെ പ്രചരിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജിയിലാണ് നടപടി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam