
ലക്നൗ: കൊവിഡ് വ്യാപനത്തെ ചെറുക്കാൻ ഒരു ലക്ഷം ഫേസ്മാസ്കുകൾ ഉത്തർപ്രദേശിലേക്ക് അയച്ച് പ്രിയങ്ക ഗാന്ധി. പാർട്ടി വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തെ പാർട്ടി പ്രവർത്തകർ ശനിയാഴ്ച മുതൽ മാസ്ക് വിതരണം ആരംഭിക്കുമെന്ന് ഉത്തർപ്രദേശ് കോൺഗ്രസ് മീഡിയ കോർഡിനേറ്റർ ലാലൻ കുമാർ അറിയിച്ചു. സംസ്ഥാനത്തെ 47 ലക്ഷം ആളുകൾക്ക് ഭക്ഷണവും റേഷനും നൽകാൻ പാർട്ടി തീരുമാനിച്ചിട്ടുള്ളതായും ലാലൻ കുമാർ കൂട്ടിച്ചേർത്തു.
56342 പേരാണ് ഇന്ത്യയിൽ കൊവിഡ് ബാധിതരായിട്ടുള്ളത്. 1886 പേർ മരിച്ചു. ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ കണക്കനുസരിച്ചാണിത്. 37916 പേരിലാണ് കൊവിഡ് ബാധ സജീവമായിട്ടുള്ളത്. അതേ സമയം 16539 പേർ ചികിത്സയിലൂടെ കൊവിഡ് മുക്തി നേടിയിട്ടുണ്ട്. രാജ്യത്ത് കൊവിഡ് രോഗത്തിൽ നിന്ന് മുക്തരാകുന്നവരുടെ നിരക്ക് ഉയരുകയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്നലെ അറിയിച്ചിരുന്നു. 29.36 ശതമാനമാണ് നിലവിലെ രോഗമുക്തി നിരക്ക്.
ക്വാറന്‍റൈനില്‍ പോവാതെ തമിഴ്‍നാട്ടിലെ റെഡ് സോണില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികള്‍ ...
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം അറുപതിനായിരത്തിനടുത്ത്; ഇതുവരെ മരണം 1981 ...
കേരളത്തിന്‍റെ 'പ്രത്യേക പ്രതിനിധി' എവിടെ? ഉത്തരേന്ത്യയില്‍ കുടുങ്ങിയ മലയാളി സമൂഹം ചോദിക്കുന്നു ...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam