ഗ്യാനേഷ് കുമാറിന്റെ രാജിക്കായുള്ള പ്രതിഷേധം; 25 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്ത് ദില്ലി പൊലീസ്, രാഹുലിനും പ്രിയങ്കയ്ക്കുമെതിരെ മൂന്ന് എഫ്ഐആര്‍

Published : Oct 10, 2026, 12:11 PM IST
Delhi police

Synopsis

ഒക്ടോബർ രണ്ട് മുതലുള്ള ദില്ലിയിലെ പ്രതിഷേധങ്ങളിൽ 25 എഫ്ഐആറുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉൾപ്പെടെയുള്ളവർക്കെതിരെ മൂന്ന് എഫ്ഐആറുകളാണ് രജിസ്റ്റർ ചെയ്തത്.

ദില്ലി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾ ദില്ലിയിൽ ശക്തം. ഒക്ടോബർ രണ്ട് മുതലുള്ള ദില്ലിയിലെ പ്രതിഷേധങ്ങളിൽ 25 എഫ്ഐആറുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉൾപ്പെടെയുള്ളവർക്കെതിരെ മൂന്ന് എഫ്ഐആറുകളാണ് രജിസ്റ്റർ ചെയ്തത്. ദില്ലിയിലെ 37 പ്രശ്നസാധ്യത പോയിന്റുകളുടെ സുരക്ഷ മുതിർന്ന ഉദ്യോഗസ്ഥർക്ക് വീതിച്ച് നൽകി. ദില്ലി പൊലീസ് ക്രൈംബ്രാഞ്ച് അടക്കം വിവിധ വിഭാഗങ്ങളിൽ ഉള്ളവരെ ഇന്നത്തെ സുരക്ഷാ ഡ്യൂട്ടിക്കായി നിയോഗിച്ചു. രാത്രി അവലോകന യോഗം ചേർന്ന് ദില്ലി പൊലീസ് കമ്മീഷണർ അനുരാഗ് കുമാർ നിയമം ലംഘിച്ച് പ്രകടനം നടത്തുന്നവരെ അറസ്റ്റ് ചെയ്ത് നീക്കാൻ 600 ബസ്സുകൾ തയ്യാറാക്കി. പരമാവധി ആൾക്കാരെ തെരുവിലേക്ക് ഇറക്കാനാണ് പ്രതിഷേധക്കാരുടെ തീരുമാനം.

പ്രക്ഷോഭം തുടരുന്നു

അഭിജിത് ദീപ്കെ അടക്കം കസ്റ്റഡിയിലായതോടെ സിജെപിയുടെ ജന്തർമന്തർ സമരം നടന്നില്ല. പ്രതിഷേധം തുടങ്ങും മുൻപ് തന്നെ നേതാക്കളും പ്രവർത്തകരും കൂട്ടത്തോടെ പിടിയിൽ. ദീപ്കെയെ വിമാനത്തിനുള്ളിൽ കയറി കസ്റ്റഡിയിലെടുത്തു. ജന്തർമന്തറിലേക്ക് തിരിക്കാൻ ഇരുന്ന ധ്രുവ് റാഠിയെ വീട്ടിൽ നിന്ന് രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി. നേതാക്കൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും രാജ്യവ്യാപകമായി പ്രതിഷേധം തുടരുമെന്ന് സിജെപി അറിയിച്ചു. സിജെപി സമരത്തിന് പിന്തുണ അറിയിക്കാൻ ഒരുങ്ങിയ സിപിഎം, എഎപി നേതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ജന്തർമന്തറിലേക്ക് മാർച്ച് നടത്തിയ പിണറായി വിജയൻ, എം എ ബേബി, പി കെ ശ്രീമതി , എം വി ഗോവിന്ദൻ, കെ കെ ശൈലജ തുടങ്ങിയവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അരവിന്ദ് കെജ്രിവാളിനെ വീട്ടിലെത്തിയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

പ്രതിഷേധം നേരിടാൻ വന്‍ സന്നാഹം

ഇന്ന് നടക്കുന്ന സിജെപി സമരത്തെ നേരിടാൻ വിപുലമായ സജീകരണങ്ങളാണ് ദില്ലി പൊലീസ് ഒരുക്കിയിരിക്കുന്നത്. ദില്ലി പൊലീസിനും സൈനിക അർധ സൈനിക വിഭാഗങ്ങൾക്കും പുറമേ 70 കമ്പനി കേന്ദ്രസേനയെ കൂടി ദില്ലിക്ക് നിയോഗിച്ചിട്ടുണ്ട്. ഗതാഗത ക്രമീകരണങ്ങൾ മുതൽ ഇന്റർനെറ്റ്‌ നിരോധനം വരെയുള്ള നടപടികൾ സ്വീകരിച്ച് സമരത്തെ നേരിടാനാണ് പൊലീസ് നീക്കം. 57 മെട്രോ സ്റ്റേഷനുകൾ ഇന്നലെ രാത്രി ഒൻപത് മണിമുതൽ അടച്ചിട്ടിരിക്കുകയാണ്. ഒപ്പം ജന്തർ മന്തിറിന് ചുറ്റുമുള്ള മേഖലകളിലേക്ക് ഊബർ, ഓല, റാപ്പിഡോ സൈകര്യങ്ങളും ലഭ്യമായിരിക്കില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ഇന്ദിര ഗാന്ധി പോലും ഇങ്ങനെയൊന്നും ചെയ്‌തിട്ടില്ല'; ലാൻഡ് ചെയ്തയുടൻ വിമാനത്തിനകത്ത് നിന്ന് കസ്റ്റഡിയിലാകുന്നതിന് മുമ്പ് അഭിജിത് ദീപ്കെ പറഞ്ഞത്
അഭിജീത് ദീപ്കെ കസ്റ്റഡിയിൽ, വിമാനത്തിനുള്ളിൽ നാടകീയ രം​ഗങ്ങൾ, സമരം അടിച്ചമർത്താൻ വ്യാപക നീക്കങ്ങളുമായി ദില്ലി പൊലീസ്, പ്രതിഷേധക്കാരെ തടയുന്നു