രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ നടന്ന സമരത്തിൽ ഗുരുതര വകുപ്പ് ചുമത്താൻ ആലോചന: ദില്ലി പൊലീസ് നിയമോപദേശം തേടും

Published : Jul 22, 2026, 10:47 AM IST
Rahul Gandhi

Synopsis

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധിച്ച കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ ഗുരുതര വകുപ്പുകൾ ചുമത്തുന്നതിൽ ദില്ലി പൊലീസ് നിയമപദേശം തേടും. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജ്ജുൻ ഖർഗെ, കെ സി വേണുഗോപാൽ തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം

ദില്ലി: നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധിച്ച കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ ഗുരുതര വകുപ്പുകൾ ചുമത്തുന്നതിൽ ദില്ലി പൊലീസ് നിയമപദേശം തേടും. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജ്ജുൻ ഖർഗെ, കെ സി വേണുഗോപാൽ തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. നിലവിൽ അനധികൃതമായി സംഘം ചേർന്നതിനും ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനുമടക്കം വിവിധ വകുപ്പുകളിലാണ് കേസ് എടുത്തിരിക്കുന്നത്. കൊണാട്ട് പ്ലേസിൽ വെച്ച് ദ്രുത കർമ്മ സേനയെ ആക്രമിച്ചെന്ന് ആരോപിച്ച് കോക്രോച് ജനത പാർട്ടി (സി.ജെ.പി) പ്രവർത്തകർക്കെതിരെയും പൊലീസ് കേസെടുത്തു. പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ ആകെ 10 കേസുകളാണ് ദില്ലി പൊലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

അതേസമയം ജന്തർ മന്തറിൽ കഴിഞ്ഞ ദിവസം പ്രതിഷേധക്കാർക്ക് നേരെ പെല്ലറ്റ് ഗൺ പ്രയോഗിച്ചിട്ടില്ലെന്ന ദില്ലി പൊലീസിന്റെ വാദം തള്ളി ആശുപത്രി മെഡിക്കൽ റിപ്പോർട്ട് പുറത്തുവന്നു. സി.ജെ.പി നടത്തുന്ന പ്രതിഷേധത്തിനിടെ ദ്രുത കർമ്മ സേന പെല്ലറ്റ് ഗൺ പ്രയോഗിച്ചെന്ന വാദം ശരിവെക്കുന്നതാണ് ദില്ലിഹി ലേഡി ഹാർഡിങ് ആശുപത്രിയിലെ മെഡിക്കൽ റിപ്പോർട്ട്. പെല്ലറ്റ് ഗൺ പ്രയോഗത്തിൽ ഗുരുതരമായി പരിക്കേറ്റ സമരക്കാരന് ലേഡി ഹാർഡിങ് ആശുപത്രിയിൽ വെച്ച് അടിയന്തര ശസ്ത്രക്രിയ നടത്തി. ഇയാളുടെ കണ്ണിൽ തറച്ച പെല്ലറ്റ് നീക്കം ചെയ്തിട്ടുണ്ട്. ഇയാളുടെ നെഞ്ചിലും കഴുത്തിലും കൂടുതൽ പെല്ലറ്റുകൾ തറച്ചിട്ടുണ്ട്. ഇവ നീക്കം ചെയ്യുന്നതിനായി വരും മണിക്കൂറുകളിൽ കൂടുതൽ ശസ്ത്രക്രിയകൾ നടത്തും. ഇതാദ്യമായാണ് രാജ്യതലസ്ഥാനത്ത് സമരക്കാർക്ക് നേരെ പെല്ലറ്റ് ഗണുകൾ പ്രയോഗിച്ചത്. പെല്ലറ്റ് ഗൺ പ്രയോഗത്തിൽ പരിക്കേറ്റയാളുടെ കാഴ്ചയ്ക്ക് തകരാറ് സംഭവിച്ചിട്ടുണ്ടോയെന്നതിൽ കൂടുതൽ വ്യക്തത വന്നിട്ടില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കേന്ദ്രത്തിന് കനത്ത തിരിച്ചടി, ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്; പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിച്ചില്ലെന്ന വാദം പൊളിഞ്ഞു, കണ്ണിൽ നിന്ന് പെല്ലറ്റ് നീക്കി
'ഇപ്പോൾ കണ്ടത് ട്രെയിലർ മാത്രം, കേന്ദ്ര സർക്കാർ വഴങ്ങിയില്ലെങ്കിൽ ലക്ഷക്കണക്കിന് യുവാക്കൾ ദില്ലിയിലെത്തും': മുന്നറിയിപ്പുമായി സിജെപി വക്താവ്