
ദില്ലി: പുലിസ്റ്റർ അവാർഡ് ജേതാവായ കശ്മീരി മാധ്യമപ്രവർത്തക സന ഇര്‍ഷാദ് മട്ടുവിന് യാത്ര വിലക്ക്. ഫ്രാൻസിലേക്കുള്ള യാത്രക്കായി ദില്ലി വിമാനത്താവളത്തില്‍ എത്തിയ സനയെ ഇമിഗ്രേഷന്‍ അധികൃതര്‍ തടയുകയായിരുന്നു.
ഫ്രാൻസിലെ ഒരു പുസ്ത പ്രകാശന ചടങ്ങിനും ഫോട്ടോ പ്രദർശനത്തിനും പങ്കെടുക്കാനായാണ് സന ഇർഷാദ് ദില്ലിയിലെത്തിയത്. യാത്ര വിലക്കിനുള്ള കാരണം പോലും ഇമിഗ്രേഷന്‍ അധികൃതര്‍ വ്യക്തമാക്കിയില്ലെന്ന് സന ട്വീറ്റ് ചെയ്തു. അതേസമയം അന്താരാഷ്ട്ര യാത്ര ചെയ്യുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുള്ളവരുടെ പട്ടികയില്‍ സന ഇർഷാദ് മട്ടുവിനെയും സർക്കാര്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതായാണ് വിവരം.