
ദില്ലി: പഞ്ചാബ് മുഖ്യമന്ത്രി (punjab chief minister)ചരൺജിത്ത് സിങ് ചന്നിയുടെ(charanjith singh channy) സഹോദരിയുടെ മകൻ അറസ്റ്റിൽ(arrest). ഭൂപീന്ദൻ സിങ് ഹണിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആണ് അറസ്റ്റ് ചെയ്തത്.ഇന്നലെ രാത്രിയാണ് അറസ്റ്റ് ചെയ്തത്. അനധികൃത മണൽ ഖനന കേസിലെ ചോദ്യം ചെയ്യലിന് പിന്നാലെയായിരുന്നു അറസ്റ്റ്.
അനധികൃത മണൽ ഖനനവുമായി ബന്ധപ്പെട്ട് പത്തിടങ്ങളിൽ നേരത്തെ ഇഡി റെയിഡ് നടത്തിയിരുന്നു. റെയിഡിൽ പത്തു കോടി രൂപ കണ്ടെത്തിയെന്നാണ് ഇഡി വൃത്തങ്ങൾ പറയുന്നത്. ഭൂപിന്ദർ സിങിന്റെ വസതിയിൽ നിന്ന് ഏട്ടരകോടിയും പങ്കാളിയായ സന്ദീപ് കുമാറിന്റെ വസതിയിൽ നിന്ന് രണ്ടു കോടി രൂപയും പിടികൂടിയെന്നാണ് റിപ്പോർട്ട്.
അനധികൃത മണൽ ഖനനം പഞ്ചാബ് തെരഞ്ഞെടുപ്പിലെ പ്രചാരണത്തിലെ ചൂടേറിയ വിഷയമാണ്. കോൺഗ്രസിനെതിരെ ഈ വിഷയം പ്രതിപക്ഷം ശക്തമായ പ്രചാരണായുധമാക്കുകയാണ്. തന്നെ സമ്മർദ്ദിലാക്കാനുള്ള ഈ ശ്രമങ്ങൾ വിലപോകില്ലെന്നാണ് മുഖ്യമന്ത്രി ചന്നിയുടെ പ്രതികരണം. ബന്ധുക്കളുടെ വീടുകളിലെ റെയ്ഡ് സർക്കാർ ഗൂഢാലോചനയാണെന്നും ചന്നി ആരോപിച്ചിരുന്നു.
മുഖ്യമന്ത്രിയുടെ ബന്ധുവിന്റെ വീട്ടിലെ ഇഡി റെയിഡുമായി ബന്ധപ്പെട്ട് പഞ്ചാബിൽ നേരത്തെ രാഷ്ട്രീയപ്പോര് കടുത്തിരുന്നു. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സർക്കാർ പ്രതിപക്ഷത്തെ വേട്ടയാടുന്നുവെന്നും തെരഞ്ഞടുപ്പിന് മുന്നേ തന്നെ അപമാനിക്കാൻ ആണ് ശ്രമമെന്നും പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് സിങ് ചന്നി ആരോപിച്ചിരുന്നു. തന്നെ സമ്മർദ്ദത്തിലാക്കാനുള്ള നീക്കം വിലപോകില്ലെന്നും ഇഡിക്ക് തനിക്കെതിരെ ഒന്നും കണ്ടെത്താനായില്ലെന്നും ചരൺ ജിത്ത് സിങ്ങ് ചന്നി വ്യക്തമാക്കിയിരുന്നു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam