
ദില്ലി: ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്. അവ്യക്തമായ ചോദ്യം കാരണം പിന്നാക്ക വിഭാഗങ്ങൾക്ക് ഗുണം കിട്ടില്ലെന്നാണ് കോൺഗ്രസിൻ്റെ വിമർശനം. നിലവിലെ ചോദ്യാവലിയിൽ കൃത്യമായ ജാതി രേഖപ്പെടുത്താനാകില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും പ്രധാനമന്ത്രിക്ക് സംയുക്തമായി കത്തെഴുതി.
ജാതി സെൻസസിനുള്ള നിലവിലെ ചോദ്യാവലി റദ്ദാക്കണമെന്നാണ് കത്തിൽ ആവശ്യപ്പെടുന്നത്. അവ്യക്തമായ ചോദ്യം ഉൾപ്പെടുത്തിയത് കൊണ്ട് ജാതി സെൻസസിന്റെ ഗുണം പിന്നാക്ക വിഭാഗങ്ങൾക്ക് കിട്ടില്ലെന്നും എസ് സി, എസ് ടി/ ജാതി എന്നാണ് ചോദ്യാവലിയിലുള്ളതെന്നും കോൺഗ്രസ് പറയുന്നു. ജാതി ഏതെന്ന് പലരും കൃത്യമായി രേഖപ്പെടുത്താതിരിക്കാൻ ഇത് ഇടയാക്കുമെന്നും ഒരേ ജാതിയുടെ പല വിഭാഗങ്ങൾ ഉള്ളതിനാൽ കണക്ക് കൃത്യമാകില്ലെന്നും കോൺഗ്രസ് പറയുന്നു. തെലങ്കാനയിലും ബീഹാറിലും ചെയ്തതുപോലെ വിവിധ ജാതികളുടെ പട്ടിക ചോദ്യത്തിനൊപ്പം നൽകണം. നിലവിലെ ചോദ്യാവലി പിൻവലിച്ച് രാഷ്ട്രീയ കക്ഷികളുമായും വിദഗ്ധരുമായും ചർച്ച നടത്തണമെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam