അമ്പലത്തില്‍ പോകുന്നതിനിടെ ഡിജെ, ശബ്ദം താങ്ങാനായില്ല; നെഞ്ചുവേദനയെ തുടർന്ന് യുവതി മരിച്ചു

Published : Aug 25, 2026, 02:37 PM IST
woman dies after severe chest pain during temple trip in uttar pradesh

Synopsis

ട്രാക്ടർ ട്രോളിയിൽ ഘടിപ്പിച്ചിരുന്ന ഡി.ജെ സിസ്റ്റത്തിൽ നിന്നുള്ള അമിത ശബ്ദത്തെത്തുടർന്ന് കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ട ഉത്തർപ്രദേശ് സ്വദേശിയായ യുവതി ക്ഷേത്രത്തിലേക്കുള്ള യാത്രയ്ക്കിടെ മരിച്ചു

ലക്ക്നൗ: ട്രാക്ടർ ട്രോളിയിൽ ഘടിപ്പിച്ചിരുന്ന ഡി.ജെ സിസ്റ്റത്തിൽ നിന്നുള്ള അമിത ശബ്ദത്തെത്തുടർന്ന് കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ട ഉത്തർപ്രദേശ് സ്വദേശിയായ യുവതി ക്ഷേത്രത്തിലേക്കുള്ള യാത്രയ്ക്കിടെ മരിച്ചു. ക്ഷേത്ര ദർശനത്തിനായി ആളുകൾക്കൊപ്പം ട്രാക്ടർ ട്രോളിയിൽ യാത്ര ചെയ്യുകയായിരുന്നു യുവതി. ട്രോളിയിൽ വളരെ ഉയർന്ന ശബ്ദത്തിൽ ഡി.ജെ വച്ചിരുന്നു.

അമിതമായ ശബ്ദവും പ്രകമ്പനവും കാരണം യുവതിക്ക് കടുത്ത നെഞ്ചുവേദനയും അസ്വസ്ഥതയും അനുഭവപ്പെടുകയായിരുന്നു. അവസ്ഥ ഗുരുതരമായതിനെ തുടർന്ന് ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും വഴിമധ്യേ യുവതിക്ക് ജീവൻ നഷ്ടപ്പെടുകയായിരുന്നു. ഡി.ജെ അമിത ശബ്ദത്തിൽ പ്രവർത്തിപ്പിച്ചതാണ് യുവതിയുടെ പെട്ടെന്നുള്ള ആരോഗ്യപ്രശ്നങ്ങൾക്കും മരണത്തിനും കാരണമായതെന്ന് ബന്ധുക്കൾ ആരോപിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബലാത്സം​ഗക്കേസിൽ തെഹൽക്ക മുൻ എഡിറ്റർക്ക് തിരിച്ചടി; രണ്ടാഴ്ചക്കുള്ളിൽ തരുൺ തേജ്പാൽ കീഴടങ്ങണം
കുടുംബത്തിന് നാണക്കേടുണ്ടാക്കി; തെലങ്കാനയിൽ പെൺകുട്ടിയെ കാമുകൻ കൊലപ്പെടുത്തി, നിർദ്ദേശം നൽകിയത് പിതാവ്