വാഹനപരിശോധനയ്ക്കിടെ ഉണ്ടാവുന്ന പൊലീസ് അതിക്രമങ്ങള്‍ റെക്കോര്‍ഡ് ചെയ്യാന്‍ പറ്റുന്ന ഫീച്ചറുമായി ഐഫോണ്‍. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പൊലീസ് അതിക്രമങ്ങള്‍ക്കെതിരായ പരാതി ഉയരുമ്പോഴാണ് ഷോര്‍ട്ട് കട്ടുമായി ആപ്പിളെത്തുന്നത്. പൊലീസ് നടപടി റെക്കോര്‍ഡ് ചെയ്യാന്‍ ഹേയ് സിരി ഞാന്‍ വാഹനം സൈഡാക്കുകയാണ് എന്ന് പറയുക മാത്രം ചെയ്താല്‍ മതി. 

ആ സംവിധാനം ഇന്‍സ്റ്റാള്‍ ചെയ്ത ഐ ഫോണുകളില്‍ ഉപയോക്താവ് ഇത്ര മാത്രം പറഞ്ഞാല്‍ മതി പിന്നീട് നടക്കുന്ന സംഭവങ്ങള്‍ ഫോണ്‍ തനിയെ റെക്കോര്‍ഡ് ചെയ്യാന്‍ ആരംഭിക്കും. ഫോണില്‍ മറ്റ് ആപ്പുകള്‍ തുറന്നിരിക്കുന്നതിനിടയിലും ഈ ഫീച്ചര്‍ പ്രവര്‍ത്തിക്കും. ഫ്രണ്ട് ക്യാമറ ഉപയോഗിച്ചാവും ദൃശ്യങ്ങള്‍ പകര്‍ത്തുക. 

തെരഞ്ഞെടുത്തിട്ടുള്ള കോണ്‍ടാക്റ്റിലേക്ക് സന്ദേശമയക്കാനും ഈ ഫീച്ചറിന് സാധിക്കും. ഫീച്ചര്‍ ഉപയോഗിക്കുന്ന ആളുടെ ലൊക്കോഷന്‍ അടങ്ങിയതാവും സന്ദേശം. ഈ റെക്കോര്‍ഡ് ചെയ്യുന്നത് നില്‍ക്കുന്നതോടെ വീഡിയോ നേരത്തെ നിശ്ചയിച്ചിട്ടുള്ള കോണ്‍ടാക്റ്റിലേക്കും അയക്കാന്‍ ഫീച്ചറിനാവും. ഈ വീഡിയോ ഐ ക്ലൌഡിലേക്കോ മറ്റ് ഡ്രോപ് ബോക്സിലേക്കോ അയക്കാനും ഈ ഫീച്ചറിന് സാധിക്കുമെന്ന് ആപ്പിള്‍ വിശദമാക്കുന്നു.

പൊലീസ് എന്നാണ് ഈ ഷോര്‍ട്ട് കട്ടിന്‍റെ പേര്. 2018ല്‍ റോബര്‍ട്ട് പീറ്റേഴ്സണാണ് ഈ ഫീച്ചര്‍ നിര്‍മ്മിച്ചത്. ഈ ഫീച്ചറിലെ ചില തകരാറുകള്‍ പരിഹരിച്ച ശേഷമാണ് പുനരവതരിപ്പിച്ചിരിക്കുന്നത്. നിരവധിപ്പേരാണ് ഈ ഫീച്ചര്‍ ഉപയോഗിക്കുന്നത്. ആര്‍ക്കും തങ്ങള്‍ക്ക് സംഭവിക്കുന്നത് എന്നതിന് ഒരു തെളിവ് നല്‍കാന്‍ സാധിക്കണമെന്ന ഉദ്ദേശത്തിലാണ് ഈ ഫീച്ചര്‍ നിര്‍മ്മിച്ചതെന്നാണ് റോബര്‍ട്ട് സിഎന്‍എന്നിനോട് പ്രതികരിച്ചത്. 

എന്നാല്‍ അടുത്തിടെയാണ് ഈ ഫീച്ചറിന് വലിയ രീതിയില്‍ സ്വീകാര്യത ലഭിക്കുന്നത്. അമേരിക്കയില്‍ പൊലീസുകാരന്‍ കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തി കൊലപ്പെടുത്തിയ ജോര്‍ജ് ഫ്ലോയിഡിന്‍റെ മരണമാണ് ഈ ഫീച്ചറിനെ വീണ്ടും ചര്‍ച്ചയിലെത്തിച്ചത്. 

ഈ ഫീച്ചര്‍ ഫോണില്‍ ലഭ്യമാക്കാന്‍ ചെയ്യേണ്ടത് ഇത്ര മാത്രമാണ്

സ്റ്റെപ് 1 ഐഫോണില്‍ ഷോര്‍ട്ട് കട്ട് ആപ്പ് ഡൌണ്‍ലോഡ് ചെയ്യുക

സ്റ്റെപ് 2 ഷോര്‍ട്ട് കട്ട് ആപ്പ് ഫോണില്‍ റണ്‍ ചെയ്യുക

സ്റ്റെപ് 3 സെറ്റിംഗ്സില്‍ പോയി ഷോര്‍ട്ട്കട്ട്സില്‍ അനുമതി നല്‍കുക

സ്റ്റെപ് 4 ലിങ്ക് തുറന്ന് അയാം ഗെറ്റിംങ് പുള്ള്ഡ് ഓവര്‍ എന്ന ഷോര്‍ട്ട് കട്ട് തുറക്കുക

സ്റ്റെപ് 5 അനുമതി നല്‍കുക

സ്റ്റെപ് 6 അവശ്യ ഘട്ടങ്ങളില്‍ സന്ദേശം അയക്കണ്ട  കോണ്‍ടാക്റ്റ് നമ്പര്‍ തെരഞ്ഞെടുക്കുക.