ചൈനീസ് കടന്നുകയറ്റം ഉണ്ടായോ എന്ന് സർക്കാർ വ്യക്തമാക്കണമെന്ന് സോണിയ ആവശ്യപ്പെട്ടു. സേനകളെ യുദ്ധത്തിന് സജ്ജമാക്കാൻ പ്രതിപക്ഷം എന്ത് സഹകരണത്തിനും തയ്യാറാണെന്നും അവർ പറഞ്ഞു. 

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചുചേർത്ത സർവ്വകക്ഷി യോ​ഗത്തിൽ ഇന്ത്യാ-ചൈന അതിർത്തി സംഘർഷത്തെക്കുറിച്ചുള്ള ചോദ്യങ്ങളുമായി കോൺ​ഗ്രസ് അധ്യക്ഷ സോണിയാ ​ഗാന്ധി. ചൈനീസ് കടന്നുകയറ്റം ഉണ്ടായോ എന്ന് സർക്കാർ വ്യക്തമാക്കണമെന്ന് സോണിയ ആവശ്യപ്പെട്ടു. സേനകളെ യുദ്ധത്തിന് സജ്ജമാക്കാൻ പ്രതിപക്ഷം എന്ത് സഹകരണത്തിനും തയ്യാറാണെന്നും അവർ പറഞ്ഞു.

രഹസ്യാന്വേഷണത്തിൽ വീഴ്ച സംഭവിച്ചോ എന്ന് സർക്കാർ വ്യക്തമാക്കണം. ഇന്ത്യ ശക്തമായ നടപടി സ്വീകരിക്കാത്തതിനാൽ 20 ജവാന്മാരുടെ ജീവൻ നഷ്ടമായി. ചൈന പിൻമാറിയില്ലെങ്കിൽ എന്താണ് അടുത്ത നടപടിയെന്നും സോണിയാ ​ഗാന്ധി ചോദിച്ചു. സർവ്വകക്ഷി യോ​ഗം പുരോ​ഗമിക്കുകയാണ്. 

Scroll to load tweet…

ഇന്ത്യാ- ചൈന തർക്കം ചർച്ചയിലൂടെ തീർക്കണമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി യോ​ഗത്തിൽ പറഞ്ഞു. അതിർത്തി തർക്കം പരിഹരിച്ച് സമാധാനം ഉറപ്പാക്കണം. വിദേശകാര്യമന്ത്രിമാർക്കിടയിലെ ധാരണ സ്വാഗതം ചെയ്യുന്നു എന്നും സീതാറാം യെച്ചൂരി പറഞ്ഞു.