വഖഫില്‍ നിന്ന് അടുത്തതിലേക്ക്, ആര്‍എസ്എസ് ക്രൈസ്തവരെ ഉന്നം വയ്ക്കാന്‍ വൈകില്ല, ഭരണഘടന ആശ്രയം; രാഹുല്‍ ഗാന്ധി

Published : Apr 05, 2025, 12:27 PM ISTUpdated : Apr 05, 2025, 12:50 PM IST
വഖഫില്‍ നിന്ന് അടുത്തതിലേക്ക്, ആര്‍എസ്എസ് ക്രൈസ്തവരെ ഉന്നം വയ്ക്കാന്‍ വൈകില്ല, ഭരണഘടന ആശ്രയം; രാഹുല്‍ ഗാന്ധി

Synopsis

ക്രിസ്ത്യൻ സ്വത്ത് സംബന്ധിച്ച ഓർഗനൈസർ ലേഖനം ചൂണ്ടിക്കാട്ടിയാണ് രാഹുലിൻ്റെ കുറിപ്പ്

ദില്ലി: വഖഫ് ബിൽ മറ്റ് സമുദായങ്ങളെയും ഉന്നം വയ്ക്കുമെന്ന് താൻ പറഞ്ഞത് ശരിയാകുന്നുവെന്ന് രാഹുൽ ഗാന്ധി. ആർഎസ്എസ് ക്രിസ്ത്യാനികളെ ഉന്നം വയ്ക്കാൻ അധികം വൈകില്ല. ഭരണഘടനയാണ് ഏക ആശ്രയം. ക്രിസ്ത്യൻ സ്വത്ത് സംബന്ധിച്ച ഓർഗനൈസർ ലേഖനം ചൂണ്ടിക്കാട്ടിയാണ് രാഹുലിന്‍റെ കുറിപ്പ്. തൊട്ടുപിന്നാലെ വിവാദ ലേഖനം ഓർഗനൈസർ പിന്‍വലിച്ചു. 

ഏപ്രിൽ 3 നാണ് ഓര്‍ഗനൈസര്‍ ലേഖനം പ്രസിദ്ധീകരിച്ചത്. സർക്കാർ കഴിഞ്ഞാൽ വഖഫ് ബോർഡിനല്ല കൂടുതൽ ഭൂമി കത്തോലിക്ക സഭക്കാണെന്നാണ്  ലേഖനത്തിൽ പറയുന്നത്. ഇന്ത്യയിലെ കത്തോലിക്ക സഭയുടെ  പള്ളികളുടെ കീഴിൽ 17.29 കോടി ഏക്കർ ഭൂമിയുണ്ട്. 20000 കോടി രൂപയുടെ ആസ്തി വരും. ബ്രിട്ടീഷ് ഭരണകാലത്ത് അധീനതയിൽ വന്നതാണ് സ്വത്തിൽ ഏറിയ പങ്കും.1927 ൽ ചർച്ച ആക്ട് കൊണ്ടുവന്നതിലൂടെ സ്വത്തും വർധിപ്പിച്ചു. പിന്നാക്ക വിഭാഗങ്ങൾക്ക് സൗജന്യങ്ങൾ നൽകി നിർബന്ധിത മത പരിവർത്തനവും നടത്തുന്നുവെന്ന് ലേഖനത്തിൽ പറഞ്ഞിരുന്നു. 

 

PREV
Read more Articles on
click me!

Recommended Stories

എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി
ഒടുവിൽ മൗനം വെടിഞ്ഞ് ഇൻഡിഗോ സിഇഒ, 'ഇന്ന് 1000ത്തിലധികം സർവീസ് റദ്ദാക്കി, പരിഹാരം വൈകും, ഡിസംബർ 15 നുള്ളിൽ എല്ലാം ശരിയാകും'