നിർത്തിയിട്ട ലോറിക്ക് പിന്നിൽ മിനി ബസ് ഇടിച്ച് 5 മരണം; 11 പേർക്ക് പരിക്ക്, മരിച്ചത് ഒരു കുടുംബത്തിലെ 5 പേര്‍

Published : Apr 05, 2025, 11:38 AM IST
നിർത്തിയിട്ട ലോറിക്ക് പിന്നിൽ മിനി ബസ് ഇടിച്ച് 5 മരണം; 11 പേർക്ക് പരിക്ക്, മരിച്ചത് ഒരു കുടുംബത്തിലെ 5 പേര്‍

Synopsis

കർണാടകയിലെ കലബുർ​ഗിയിൽ ലോറിയും മിനിബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 5 പേർ മരിച്ചു. 11 പേർക്ക് പരിക്കേറ്റു. ദർ​ഗയിൽ പോയി മടങ്ങി വരികയായിരുന്ന സംഘമാണ് അപകടത്തിൽപെട്ടത്. 

ബെം​ഗളൂരു: കർണാടകയിലെ കലബുർ​ഗിയിൽ ലോറിയും മിനിബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 5 പേർ മരിച്ചു. 11 പേർക്ക് പരിക്കേറ്റു. ദർ​ഗയിൽ പോയി മടങ്ങി വരികയായിരുന്ന സംഘമാണ് അപകടത്തിൽപെട്ടത്. തീർത്ഥാടന യാത്രയാണ് ഇത്തരമൊരു ദുരന്തത്തിൽ കലാശിച്ചത്. പുലർച്ചെ മൂന്നരയോടെയാണ് അപകടമുണ്ടായത്. കലബുർ​ഗി ജില്ലയിലുളള നെലോ​ഗിയിൽ സെന്റ് ക്രോസിലാണ് ദുരന്തമുണ്ടായത്. നിർത്തിയിട്ട ലോറിക്ക് പിന്നിൽ മിനി ബസ് വന്നിടിക്കുകയായിരുന്നു. ഒരു കുടുംബത്തിലെ 5 പേരാണ് മരിച്ചത്. 

31 പേരാണ് വണ്ടിയിലുണ്ടായിരുന്നത്. ഇവരിൽ 11 പേർ ​ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഇവരെ കലബുർ​ഗിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തിന് കാരണം എന്താണെന്ന് വ്യക്തമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ഡ്രൈവർ ഉറങ്ങിയതാണോ അപകടത്തിന് കാരണം എന്ന കാര്യം അടക്കം പൊലീസ് പരിശോധിച്ചു വരികയാണ്. മിനിബസിന്റെ മുൻഭാ​ഗം ഏകദേശം പൂർണ്ണമായി തകർന്ന നിലയിലാണുള്ളത്. 

 

PREV
Read more Articles on
click me!

Recommended Stories

എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി
ഒടുവിൽ മൗനം വെടിഞ്ഞ് ഇൻഡിഗോ സിഇഒ, 'ഇന്ന് 1000ത്തിലധികം സർവീസ് റദ്ദാക്കി, പരിഹാരം വൈകും, ഡിസംബർ 15 നുള്ളിൽ എല്ലാം ശരിയാകും'