
ദില്ലി : രാഹുൽ ഗാന്ധിയെ രാവണനാക്കി ചിത്രീകരിക്കുന്ന ബിജെപി പോസ്റ്ററിനെതിരെ കോടതിയെ സമീപിച്ച് കോൺഗ്രസ്. രാജസ്ഥാൻ കോൺഗ്രസ് ജനറൽ സെക്രട്ടറി ജസ്വന്ത് ഗുർജറാണ് ബിജെപി പോസ്റ്ററിനെതിരെ ജയ്പൂർ മെട്രോപോളിറ്റൻ കോടതിയിൽ ഹർജി നൽകിയത്. ബിജെപി അധ്യക്ഷൻ ജെ പി നദ്ദ, ഐടി സെൽ മേധാവി അമിത് മാള വ്യ എന്നിവർക്കെതിരെയാണ് ഹർജി. അപവാദ പ്രചാരണം, മാനഹാനി, കരുതിക്കൂട്ടിയുള്ള അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസ് എടുക്കണമെന്നാവശ്യം. ഹർജി തിങ്കളാഴ്ച പരിഗണിക്കും.
മകൾ ഭാഗ്യയ്ക്ക് വിവാഹം; പ്രധാനമന്ത്രിയെ ക്ഷണിച്ച് സുരേഷ് ഗോപിയും കുടുംബവും
രാഹുൽ ഗാന്ധിക്കെതിരായ രാവണൻ പരാമർശത്തിൽ രാജ്യവ്യാപക പ്രതിഷേധത്തിനാണ് കോൺഗ്രസ്സ് നീക്കം. ബിജെപി ഓഫീസുകളിലേക്ക് ഡിസിസികളുടെ നേതൃത്വത്തിൽ മാർച്ച് സംഘടിപ്പിക്കും. കഴിഞ്ഞ ദിവസം പെരും നുണയൻ എന്ന അടിക്കുറിപ്പോടെ നരേന്ദ്ര മോദിയുടെ ചിത്രം കോൺഗ്രസ് പങ്കുവെച്ചിരുന്നു. ഇതിൻ്റെ മറുപടിയായാണ് ദുഷ്ട ശക്തി, ധർമ വിരുദ്ധൻ, ഭാരതത്തെ തകർക്കുന്നവൻ എന്നീ പരാമർശങ്ങളോടെ പത്തു തലയുമായി നിൽക്കുന്ന രാഹുൽ ഗാന്ധിയുടെ ചിത്രം ബിജെപി ട്വീറ്റ് ചെയ്തത്. ഇതിനെ വിമർശിച്ച് കോൺഗ്രസ് നേതാക്കൾ രംഗത്ത് വരികയും രാഹുലിനെ ദ്രോഹിക്കാൻ ബിജെപി ലക്ഷ്യമിടുന്നുവെന്ന് ആരോപിക്കുകയും ചെയ്തു.
ഇസ്രായേൽ-ഹമാസ് ഏറ്റുമുട്ടൽ: ഇന്ത്യാക്കാർ ആശങ്കയിൽ, മുന്നറിയിപ്പ് നൽകി വിദേശകാര്യമന്ത്രാലയം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam